മണിപ്പൂരില്‍ കൊല്ലപ്പെട്ട ഒരു പാസ്റ്ററുടെ മകന് സംസ്ക്കാര ചടങ്ങില്‍ ഘാതകരോട് ക്ഷമിച്ചു
മണിപ്പൂരിലെ കാങ്പോക്പി ജില്ലിയില്‍ കൊല്ലപ്പെട്ട മൂന്ന് താഡോ ചര്‍ച്ച് നേതാക്കളുടെ സംസ്ക്കാരം മെയ് 15-ന് മോട്ട് പേംഗിലെ താഡോ ബാപ്റ്റിസ്റ്റ് അസോസിയേഷന് ഇന്ത്യാ ചര്‍ച്ച് വളപ്പില്‍ നടന്ന സംസ്ക്കാര ശുശ്രൂഷയില്‍ വന്‍ ജനാവലി പങ്കെടുത്തു.
താഡോ ബാപ്റ്റിസ്റ്റ് അസോസിയേഷന് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. റവ. വുതാങ് സിറ്റ് ലൌ, റവ. കൌഗൌലുന്, പാസ്റ്റര്‍ പാഗോ ഗൌതലന് എന്നിവരാണ് കൊല്ലപ്പെട്ടത്.
മെയ് 13-ന് പുരാചന്ദ് പൂരില്‍ നടന്ന യുണൈറ്റഡ് ബാപ്റ്റിസ്റ്റ് കമ്വന്ഷന് യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് മൂവര്‍ക്കും പതിയിരുന്നുള്ള ആക്രമണത്തില്‍ വെടിയേറ്റത്.
അവരോടൊപ്പം സഞ്ചരിച്ചിരുന്ന മറ്റു പാസ്റ്റര്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ട റവ. ഡോ. സിറ്റ് ലൌവിന്റെ മകന് ഹവേമിന്ലുന് സിറ്റ് ലൌ സംസ്ക്കാര ശുശ്രൂഷാ വേളയില്‍ എഴുന്നേറ്റ് നിന്ന് സ്വന്തം സമൂഹത്തോടും സംസ്ഥാനത്തെ മുഴുവന്‍ ജനതയോടും പ്രത്യേകിച്ച് മെയ്തീന്, കുക്കികള്‍, നാഗന്മാര് എന്നിവരോടായി ഇപ്രകാരം പറഞ്ഞു, മെയ് 13-ന് ചൊരിയപ്പെട്ട രക്തം ത്യാഗപരമായ രക്തം ആയിരിക്കട്ടെ.
നമ്മുടെ സംസ്ഥാനത്തെ സമാധാനം, രക്ഷ, നീതി, ഐക്യം എന്നിവ കൊണ്ടുവരുന്ന രക്തം. നമ്മുടെ രക്തം, നമ്മുടെ പ്രതികാര നടപടികള്‍ നമുക്ക് നിര്‍ത്താം.
നമ്മള് ക്രിസ്തുവിന്റെ മക്കളല്ലേ? അസൂയ, സ്വാര്‍ത്ഥത നമ്മുടെ ഹൃദയങ്ങളില്‍നിന്ന് ഉയരുന്ന അത്യാഗ്രഹം ഇവയാണ് നമ്മുടെ നാട്ടില്‍ കുഴപ്പങ്ങളും കലാപങ്ങളും അനീതിയും കൊണ്ടുവരുന്നത്.
പിന്നെ ക്ഷമയുടെ വാക്കുകള്‍, കര്‍ത്താവിന്റെ നാമത്തിലും സമാധാനത്തിന്റെ വിശാലമായ താല്‍പ്പര്യങ്ങളിലും എന്റെ പിതാവിനെ കൊന്നവരോടു ഞാന്‍ ക്ഷമിക്കുന്നു. അദ്ദേഹം പറഞ്ഞു.

