‘മിശിഹാ യൂണിഫോം’ പാച്ച് ആവരണം ചെയ്ത പട്ടാളക്കാര്‍ക്ക് ഐഡിഎഫിന്റെ തടവു ശിക്ഷ
യെരുശലേം: യൂണിഫോമില്‍ മിശിഹാ എന്ന പാച്ച് ആവരണം ചെയ്ത യിസ്രായേല്‍ പട്ടാളക്കാര്‍ക്ക് ഐഡിഎഫ് മേധാവി സമീര്‍ 30 ദിവസത്തെ സൈനിക ജയില്‍ ശിക്ഷ വിധിച്ചു.
ഇത് സൈനികന്റെ കുടുംബത്തില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും വ്യാപകമായി പ്രതിഷേധത്തിനു ഇടയാക്കി.
സമീര്‍ വെസ്റ്റ് ബാങ്കില്‍ പര്യടനം നടത്തുന്നതിനിടെയാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നടപടിയെടുത്തത്.
യൂണിഫോമില്‍ മിശിഹാ എന്നു പാച്ച് ധരിച്ചിരുന്നതായി ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
സമീറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് സൈനികരെ മുന്നമേ അറിയിച്ചിരുന്നു. എല്ലാവരും അച്ചടക്കം പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പല സൈനികരെയും വ്യത്യസ്തമായി രീതിയില്‍ അച്ചടക്ക ലംഘനം നടത്തിയതില്‍ നടപടി എടുത്തിരുന്നു.
കഴിഞ്ഞ 3 വര്‍ഷമായി സൈന്യത്തില്‍ രാജ്യത്തിനുവേണ്ടി പോരാടുന്ന തങ്ങളുടെ മകനെ ശിക്ഷിച്ച നടപടി റദ്ദാക്കണമെന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
യഹൂദന്റെ വാഗ്ദത്ത മിശിഹായെ ഓര്‍മ്മപ്പെടുത്തുന്ന അടയാളം മതഭക്തരായ യഹൂദര്‍ പാച്ചുകളായി വസ്ത്രങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്.
യൂണിഫോമില്‍ സൈനികര്‍ അനധികൃത രാഷ്ട്രീയ അല്ലെങ്കില്‍ മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് യിസ്രായേല്‍ സൈന്യം വളരെക്കാലമായി വിലക്കിയിട്ടുണ്ട്.

