ആലപ്പുഴ വെസ്റ്റ് സെന്റർ അസോസിയേറ്റ് സെന്റർ പാസ്റ്റർ ആയി പാസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസിനെ ഐപിസി കേരള സ്റ്റേറ്റ് നിയമിച്ചു.
വൈക്കം, എറണാകുളം, അടൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ എന്നി നിലകളിൽ മുൻപ് സേവനം ചെയ്തിട്ടുണ്ട്.
PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൌൺസിൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് ആണ്.
70 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ആലപ്പുഴ ഡിസ്ട്രിക്റ്റിലെ കരുവാറ്റ ശാലേം സഭയിലെ ആദ്യകാല വിശ്വാസി കൂടെ ആണ്.
പിതാവ്, പരേതനായ പാസ്റ്റർ പി.പി തോമസ് ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്, കൌൺസിൽ അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി, ലോക്കൽ സഭാ ശുശ്രൂഷകൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കരുവാറ്റ, കുറിച്ചിയ്ക്കൽ സഭാ ശുശ്രൂഷകനാണ്.

