ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം
ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യാപാര സംഘടനയായ അബോച്ചം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് ഏകദേശം 50,000 ടണ്‍ സ്വര്‍ണ്ണമെന്ന് റിപ്പോര്‍ട്ട് .
ഇതിന്റെ ഇന്നത്തെ വിപണി മൂല്യം ഏകദേശം 10 ലക്ഷ കോടി ഡോളര്‍ (ഏകദേശം 530 ലക്ഷം കോടി രൂപ). ഏറ്റവും വലിയ 10 കേന്ദ്ര ബാങ്കുകളുടെ ആകെ സ്വര്‍ണ്ണ ശേഖരത്തേക്കാള്‍ കൂടുതലാണ്.
ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണമെന്നത് ലോകത്തെത്തന്നെ അമ്പരപ്പുളവാക്കുന്നു.
ഈ സമ്പത്ത് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ഇന്ത്യയുടെ വിദേശ കടം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ കൈവശം നിലവില്‍ 880.35 ടണ്‍ സ്വര്‍ണ്ണമാണുള്ളത്.

