തലച്ചോറ് എങ്ങനെ കാണുന്നു: യിസ്രായേലി-ജര്‍മ്മന്‍ പുതിയ പഠന റിപ്പോര്‍ട്ട്
വിഷ്വല്‍ സിഗ്നലുകളെ മനുഷ്യ മസ്തിഷ്കം എങ്ങനെ കാണുന്നു എന്ന് വെളിപ്പെടുത്തുന്ന പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്.
ഹീബ്രു സര്‍വ്വകലാശാലയിലെ യിസ്രായേലി ഗവേഷകരും ജര്‍മ്മനിയിലെ മ്യൂണിക്കിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുതിയ വെളിച്ചം വീശുന്നു.
ബാഹ്യലോകത്തെക്കുറിച്ചുള്ള അര്‍ത്ഥവും സ്ഥലപരമായ അവബോധവും നിര്‍മ്മിക്കുന്നതിന് തലച്ചോറ് കണ്ണുകളില്‍ നിന്നുള്ള വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പഠനം വിലയിരുത്തുന്നു.
തലച്ചോറില്‍ ഒരു പൂര്‍ണ്ണമായ ചിത്രം രൂപപ്പെടുന്നതിന് വളരെ മുമ്പുതന്നെ ദര്‍ശനം ആരംഭിക്കുന്നുവെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. തുടക്കത്തില്‍ ഇന്‍പുട്ടില്‍ അസംസകൃത ദ്യശ്യ ഡാറ്റ അടങ്ങിയിരിക്കുന്നു.
തുടര്‍ന്ന് അത് പ്രോസസ് ചെയ്ത് ഒരു യോജിച്ചതും അര്‍ത്ഥവത്തായതുമായ ഘടനയിലേക്ക് ക്രമീകരിക്കുന്നു. കണ്ണിന്റെ റെറ്റിനയില്‍ നിന്നാണ് ഈ പ്രക്രീയ ആരംഭിക്കുന്നത്.
അത് പ്രകാശം കണ്ടെത്തി കൂടുതല്‍ വിശകലനത്തിനായി തലച്ചോറിലേക്ക് കൈമാറുന്ന വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്നു.
ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഗ്ളൂട്ടോമേറ്റുമായി ബന്ധിപ്പിക്കുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുന്നു. ജനിതകമായി രൂപകല്‍പ്പന ചെയ്ത പ്രോട്ടീനുകളും ഗവേഷകര്‍ ഉപയോഗിച്ചു.
ന്യൂറോണുകള്‍ എങ്ങനെ ആശയ വിനിമയം നടത്തുന്നു എന്ന് തല്‍സമയം നിരീക്ഷിക്കാന്‍ ഈ സംയോജിത സമീപനം അവരെ അനുവദിച്ചു.
ഒരൊറ്റ ന്യൂറോണിലേക്ക് ഇന്‍പുട്ട് കണക്ഷനുകള്‍ മാപ്പ് ചെയ്യുന്നതില്‍ അവര്‍ ഒടുവില്‍ വിജയിച്ചു. അതിന്റെ സജീവമായ ഉത്തേജന ഇന്‍പുട്ടുകളുടെ ഏകദേശം 90 ശതമാനവും തിരിച്ചറിഞ്ഞു.
കൂടാതെ ഈ ഇന്‍പുട്ടുകളില്‍ ഏതാണ് തലാമസില്‍ നിന്ന് ഉദ്ഭവിച്ചതെന്ന് അവര്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞു.
വിഷ്വല്‍ കോര്‍ട്ടെക്സിലെ ന്യൂറോണുകള്‍ ഓറിയന്റേഷനോട് സംവേദനക്ഷമതയുള്ളവയാണെന്നും തലാമിക് ന്യൂറോണുകളില്‍ നിന്ന് ഇന്‍പുട്ട് സ്വീകരിക്കുന്നുവെന്നും പുതിയ പഠനം കണ്ടെത്തി.
പുതിയ റിപ്പോര്‍ട്ട് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

