ദാനം ചെയ്യുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കര്
ന്യൂഡെല്‍ഹി: അന്യരെ സഹായിക്കുന്നതില്‍ ഇന്ത്യാക്കാര്‍ പിശുക്കരെന്ന് ലോക സംഘടന. 145 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ചാരിറ്റീസ് എയ്ഡ് ഫൌണ്ടേഷന് തയ്യാറാക്കിയ വേള്‍ഡ് ഗിവിംഗ് പട്ടികയിലാണ് ഈ വിവരം.
ദാനം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് 106-സ്ഥാനമാണ്. അന്യരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്നവര് മ്യാന്മര്കാരാണ്. അമേരിക്ക, സീലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ മ്യാന്മറിനു തൊട്ടു പുറകിലുണ്ട്. സഹ ജീവികളെ സഹായിക്കാനുള്ള മനസാക്ഷി ഇന്ത്യക്കാര്‍ക്ക് നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്.
2013-ല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലായിരുന്നു. 2014-ല്‍ ഇത് 20 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാക്കിയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അപരിചിതരെ സഹായിക്കുന്നതിലും രക്തം ദാനം ചെയ്യുന്നതിലും ഇന്ത്യ മുന്നിലാണ് എന്നും പഠനം വ്യക്തമാക്കുന്നു.

