യഹൂദ പൈതൃക മാസത്തെ ആദരിക്കാനായി ട്രംപ് ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ചു

യഹൂദ പൈതൃക മാസത്തെ ആദരിക്കാനായി ട്രംപ് ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ചു

Asia Breaking News USA

യഹൂദ പൈതൃക മാസത്തെ ആദരിക്കാനായി ട്രംപ് ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: യഹൂദ-അമേരിക്കന്‍ പൈതൃക മാസത്തിന്റെ ഭാഗമായി ഒരു ദേശീയ ശബ്ബത്ത് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.

അമേരിക്കന്‍ ദേശീയതയില്‍ യഹൂദന്മാര്‍ നല്‍കിയ സംഭാവനകളുടെ ആഘോഷമായും യു.എസിലെ മതസ്വാതന്ത്ര്യത്തിന്റെ പുനസ്ഥാപനമായും ഈ നീക്കത്തെ അടയാളപ്പെടുത്തുന്നു.

ദേശീയ തലത്തില്‍ യഹൂദ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രതീകാത്മക നിലപാടായും ഇത് രൂപപ്പെടുത്തുന്നു.

മെയ് 15-ന് വെള്ളിയാഴ്ച വൈകിട്ട് മുതല്‍ മെയ് 16-ന് ശനിയാഴ്ച വൈകുന്നേരം വരെ യഹൂദ ആചാരങ്ങളെ അംഗീകരിച്ചുകൊണ്ട് ആചരിക്കാന്‍ അമേരിക്കക്കാരെ ക്ഷണിക്കുന്നുവെന്ന് ട്രെപിന്റെ പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

ഇത് വിശ്രമത്തിനും ധ്യാനത്തിനും സര്‍വ്വശക്തനോടുള്ള നന്ദിക്കും സമയം നീക്കിവെയ്ക്കുന്ന പവിത്രമായ യഹൂദ പാരമ്പര്യത്തെ അംഗീകരിക്കുന്നു.

എല്ലാ പശ്ചാത്തലത്തിലുമുള്ള സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും നമ്മുടെ മഹത്തായ രാഷ്ട്രത്തോടുള്ള കൂട്ടായ്മ മെയ് 15 സൂര്യാസ്തമയം മുതല്‍ മെയ് 16 രാത്രിയാകുന്നതുവരെ ഒത്തു ചേരാം.
ട്രംപ് ആഹ്വാനം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.