
കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി
ബംഗളുരു: 2008-ല്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും, ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവങ്ങളേക്കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് ബി.കെ. സോമശേഖര കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി. ചില ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളില്‍ നിരവധി സഭാശുശ്രൂഷകന്മാര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുകയും നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുമുണ്ടായി. അന്ന് ബി.ജെ.പി. ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഇപ്പോള്‍ സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തള്ളിയതോടെ ബി.ജെ.പി, സംഘപരിവാര്‍ സംഘടനകള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയാണ് മന്ത്രിസഭ ചെയ്തത്. മന്ത്രിസഭയുടെ തിരുമാനം നിയമമന്ത്രി റ്റി.ബി. ജയചന്ദ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു.2008-ല്‍ അക്രമ പരമ്പരകള്‍ നടക്കുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധാ രാമയ്യ അന്ന് സഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. മുന്‍ ഹൈക്കോടതി ജഡിജിയായ ബി.കെ. സോമശേഖരനെ കേസന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തില്‍ 300 സിറ്റിംഗുകള്‍ നടത്തിയും, 754 സാക്ഷികളെ വിസ്തരിച്ചശേഷവുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2009-ല്‍ ഈ റിപ്പോര്‍ട്ട് പ്രാരംഭമായി സര്‍ക്കാരിന് സമര്‍പ്പിച്ചു. പിന്നീട് 2011-ല്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കര്‍ണ്ണാടകയില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് കോണ്‍ഗ്രസ്സും, ബി.ജെ.പിയും യാതൊരു സംരക്ഷണവും നല്‍കുന്നില്ല എന്നതിനു തെളിവാണിത്.

