ക്ളാസ് മുറികളില്‍ 10 കല്‍പ്പനകള്‍ വയ്ക്കുന്നത് അക്രൈസ്തവമെന്ന് ടെക്സാസ് പ്രതിനിധിയും സെമിനാരി വിദ്യാര്‍ത്ഥിയുമായ തലോറിക്കോ
യു,എസില്‍ ടെക്സാസിലെ പൊതുവിദ്യാലയങ്ങളില്‍ 10 കല്‍പ്പനകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് തുടരുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചിരുന്നു.
എന്നാല്‍ ആ വിധി ക്രൈസ്തവമല്ലെന്നും അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യു.എസ്. സെനറ്റിലേക്ക് മല്‍സരിക്കുന്ന ടെക്സാസ് സംസ്ഥാന പ്രതിനിധിയായ ജെയിംസ് തലോറിക്കോ.
സെനറ്റ് ബില്‍ 10 ശരിവച്ച ഫിഫ്ത്ത് സര്‍ക്യൂട്ടിന്റെ 9-8 തീരുമാനത്തെ അദ്ദേഹം ഭരണഘടനാവിരുദ്ധവും ക്രിസ്ത്യന്‍ മൂല്യങ്ങളോടുള്ള വഞ്ചനയുമാണെന്ന് വിശേഷിപ്പിച്ചു.
ഇത് ഭരണഘടനാ വിരുദ്ധമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.
ഇത് വല്ലാത്ത ക്രിസ്തീയമല്ലാത്ത ഒരു തീരുമാനമാണെന്നും ഞാന്‍ കരുതുന്നു. തലോറിക്കോ സിഎന്‍ എന്നിനോട് പറഞ്ഞു.
കാരണം നമ്മള്‍ നമ്മുടെ എല്ലാ അയല്‍ക്കാരെയും പ്രത്യേകിച്ച് മറ്റു മതങ്ങളില്‍പ്പെട്ട നമ്മുടെ അയല്‍ക്കാരെയും സ്നേഹിക്കണം.
ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും പ്രസ്ബിറ്റീരിയന്‍ സെമിനാരി വിദ്യാര്‍ത്ഥി കൂടിയായ തലോറിക്കോ വാദിച്ചു.

