ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം

Breaking News USA

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം
പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം ആരംഭിച്ചു.

രാഷ്ട്രീയ വിവേചനം ഒഴിവാക്കി ദുരിതാശ്വാസ സഹായം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.

പ്രസിഡന്റ് ഫെഡറൽ ദുരിതാശ്വാസ സഹായം നിഷേധിച്ചാൽ, അത് മറികടക്കാൻ കോൺഗ്രസിന് അധികാരം നൽകുന്ന നിയമമാണ് അവതരിപ്പിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളുടെ അപേക്ഷകളിൽ 89% അംഗീകരിക്കപ്പെട്ടപ്പോൾ, ഡെമോക്രാറ്റിക് സംസ്ഥാനങ്ങളുടേത് 23% മാത്രമാണ് അംഗീകരിക്കപ്പെട്ടത്.

ഇലിനോയിസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയബാധിതർക്ക് സഹായം നിഷേധിച്ചത് പുനർനിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും, ദുരന്ത നിവാരണം രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും രാജ കൃഷ്ണമൂർത്തി പറഞ്ഞു.

സഹായം നിഷേധിച്ചാൽ 24 മണിക്കൂറിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിന് രേഖാമൂലം വിശദീകരണം നൽകണം. കൂടാതെ, വോട്ടെടുപ്പിലൂടെ സഹായം അനുവദിക്കാൻ പാർലമെന്റിന് വേഗത്തിലുള്ള നടപടികൾ സ്വീകരിക്കാം.

കൊളറാഡോയിൽ നിന്നുള്ള സെനറ്റർമാരും മറ്റ് ജനപ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. രാഷ്ട്രീയ പകപോക്കലുകൾക്ക് ദുരന്തബാധിതർ ഇരയാകരുതെന്ന് അവർ വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.