കെനിയയുടെ പ്രഥമ വനിത റേച്ചല്‍ റൂട്ടോ മെലാനിയയിക്കൊപ്പം, “അമേരിക്ക യേശുവില്‍ വസിക്കേണ്ടതുണ്ട്”
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള കുട്ടികളുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ഉച്ചകോടിക്കായി അന്താരാഷ്ട്ര പ്രഥമ വനിതകളുടെ ഒരു സംഘം അടുത്തിടെ മെലാനിയ ട്രംപിനൊപ്പം വൈറ്റ് ഹൌസില്‍ ഒത്തുകൂടി.
കെനിയയുടെ പ്രഥമ വനിത റേച്ചല്‍ റൂട്ടോയും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. “അമ്മ നല്ല കാര്യങ്ങള്‍ ചെയ്യുന്നു” എന്ന ഫൌണ്ടേഷനിലൂടെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ കെനിയയില്‍ അവര്‍ നടപ്പിലാക്കിയ ശ്രമങ്ങളെക്കുറിച്ച് വാചാലയായി.
ഒട്ടനവധി ബൃഹദ് പദ്ധതികള്‍ നടപ്പിലാക്കി വരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. റൂട്ടോയുടെ പരിപാടികള്‍ ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും ശ്രദ്ധ ഊന്നുന്നു.
ശാരീരികവും മാനസികവുമായ ശാക്തികരണത്തിനപ്പുറം റൂട്ടോ ആത്മീക വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കുന്നു.
യേശുക്രിസ്തുവിലുള്ള വിശ്വാസം, നിലനിര്‍ത്തിയെന്നും കെനിയയിലെ സ്ത്രീകളെയും കുട്ടികളെയും സേവിക്കാന്‍ ദൈവം പ്രാപ്തയാക്കിയ കാര്യവും സാക്ഷീകരിച്ചു.
13 വയസ്സുള്ളപ്പോള്‍ തന്റെ ജീവിതം യേശുക്രിസ്തുവിനുവേണ്ടി സമര്‍പ്പിച്ചു. യേശുക്രിസ്തുവിനെ നന്നായി അറിഞ്ഞതുകൊണ്ടാണ് എന്റെ ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്.
ഞാന്‍ അവനെ സ്നേഹിക്കുന്നു. പ്രാര്‍ത്ഥന എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. റൂട്ടോ എടുത്തു പറഞ്ഞു.
ഒടുവില്‍ അമേരിക്കയ്ക്ക് തന്റേതായ ഒരു സന്ദേശവും നല്‍കി. “അമേരിക്ക ദൈവത്തെ സ്നേഹിക്കുന്നത് തുടരട്ടെ! അമേരിക്ക യേശുവില്‍ വസിക്കേണ്ടതുണ്ട്”.

