യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ കത്ത് പുറത്തുവിട്ട് ട്രംപ്.
യേശുവിനെ രക്ഷകനായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാം അയച്ച കത്ത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പങ്കുവെച്ചു.
2025 ഒക്ടോബര്‍ 15-ന് എഴുതിയ ഒരു കത്തില്‍ ട്രംപ് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ നിത്യാവസ്ഥയെക്കുറിച്ച് ഗൌരവമായി ചിന്തിക്കാനും യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കാനും സ്വന്തം പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതില്‍ യിസ്രായേലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയതിനും അവശേഷിക്കുന്ന യിസ്രായേലി ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതിനും ഗ്രഹാം ട്രംപിനെ അഭിനന്ദിച്ചു.
ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തിനിടിയില്‍ അവിശ്വസനീയമായ നേട്ടങ്ങള്‍ എന്നും പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരം എന്നും അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.
സമാധാന നിര്‍മ്മാണത്തിനും അദ്ദേഹത്തെ പ്രശംസിച്ചു. അത്തരം വ്യക്തികള്‍ക്ക് യേശു അനുഗ്രഹം വാഗ്ദാനം ചെയ്തതായി ചൂണ്ടിക്കാട്ടി.
ഈ ആശയങ്ങള്‍ നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയില്ല എന്നാണ്. കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ ഓര്‍പ്പിച്ചുകൊണ്ടാണ് ഗ്രഹാം ചൂണ്ടിക്കാട്ടിയത്.
നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ഭൂമിയിലേക്കു വന്ന നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കുരിള്‍ മരിച്ച് അടക്കം ചെയ്ത് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യാനും ആവശ്യപ്പെടുന്നു.
ട്രംപിനുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടും റോമര്‍ 10:9 വാക്യം ഉദ്ധരിച്ചുകൊണ്ടുമാണ് ഗ്രഹാം തന്റെ കത്ത് അവസാനിപ്പിച്ചത്.

