ഇറച്ചി കൂടുതല്‍ ഭക്ഷിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം

Breaking News Health

ഇറച്ചി കൂടുതല്‍ ഭക്ഷിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം
വാഷിംഗ്ടണ്‍ : ഇനി കൂടുതല്‍ അളവില്‍ ഇറച്ചി അകത്താക്കുന്നവര്‍ സൂക്ഷിക്കുക. ഇറച്ചി പ്രീയരായ ഇത്തരക്കാരുടെ തലച്ചോര്‍ ചുരുങ്ങുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

 

എന്നാല്‍ മെഡിറ്ററേനിയന്‍ ഭക്ഷണ ക്രമം പിന്തുടരുന്നവരുടെ തലച്ചോര്‍ പ്രായമായാലും വലിയ കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തി. മീന്‍ ‍, പച്ചക്കറി, പഴങ്ങള്‍ ‍, ധാന്യങ്ങള്‍ , ഒലിവെണ്ണ തുടങ്ങിയവയ്ക്കു മുന്‍ഗണന നല്‍കുന്ന രീതിയാണ് മെഡിറ്ററേനിയന്‍ ഭക്ഷണ രീതി.

 

മെഡിറ്ററേനിയന്‍ ഭക്ഷണ രീതി അനുവര്‍ത്തിക്കുന്ന 65 വസ്സിനു മേല്‍ പ്രായമുള്ളവരുടെ തലച്ചോറിന്റെ വ്യാപ്തി കാര്യമായി ചുരുങ്ങിയില്ലെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യുയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ന്യൂറോ സൈക്കോളജി പ്രൊഫസര്‍ യിയാന്‍ ഗു ചൂണ്ടിക്കാട്ടി.

 

മെഡിറ്ററേനിയന്‍ ഭക്ഷണ ക്രമം അനുവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ 674 പേരെ പഠനവിധേയമാക്കിയെന്ന് ഗു പറഞ്ഞു. ഇവരുടെ ശരാശരി പ്രായം 80 ആയിരുന്നു. എം.ആര്‍ . ഐ. സ്കാനിംഗ് നടത്തി തലച്ചോറിന്റെ വ്യപ്തിയും കനവും തിട്ടപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.