ഈജിപ്റ്റില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമ കെട്ടിടം ഗവേഷകര്‍ കണ്ടെത്തി
കെയ്റോ: ഈജിപ്റ്റില്‍ നൈല്‍ ഡെല്‍റ്റയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശ്രമം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ബഹൈറ പ്രവശ്യയിലെ അല്‍- ഖലായയിലാണ് 5-മത്തെ നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
2023-മുതല്‍ പുരാവസ്തു വകുപ്പിന്റെ പര്യവേഷണം ഇവിടെ നടന്നു വരികയായിരുന്നു. ഒരു സമ്പൂര്‍ണ്ണ ആശ്രമമായിരുന്നു ഇതെന്ന് ഗവേഷകര്‍ പറഞ്ഞു.
13 മുറികളുള്ള വിശാലമായ കെട്ടിടത്തില്‍ ആതുര സേവനത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങള്‍, അടുക്കള, സ്റ്റോര്‍ മുറികള്‍ എന്നിവയും ഉണ്ട്.
കെട്ടിടത്തിന്റെ വടക്കു ഭാഗത്തായി വിശാലമായ ഒരു ഹാള്‍ ഉണ്ട്. അതിഥികളെ സ്വീകരിച്ച് ഇരുത്താനായി കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച ബെഞ്ചുകള്‍ പ്രത്യേകതയാണ്.
കിഴക്കു ഭാഗത്തായി ഒരു പ്രാര്‍ത്ഥനാ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. കിഴക്കു ഭാഗത്തായി ഭിത്തിയില്‍ ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ഒരു കുരിശും സ്ഥാപിച്ചിട്ടുണ്ട്.
ഈ കണ്ടെത്തിയ ആശ്രമം ഏറ്റവും വലിയ രണ്ടാമത്തേതാണെന്ന് സുപ്രീം കൌണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസിന്റെ സെക്രട്ടറി ജനറല്‍ ഹിഷാം എല്‍ ലെയ്ത്തി പറഞ്ഞു.
സംഘടിത സന്യാസ ജീവിതത്തിന്റെ ഉത്ഭവം മനസ്സിലാകുന്നതിന് ഈ കണ്ടെത്തല്‍ പ്രധാനമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

