കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍

കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍

Kerala

കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍

കേരളാ തീരം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് അത്യപൂര്‍വ്വമായ ഒരു കാലാവസ്ഥാ പ്രതിഭാസത്തിനാണ്. വേനല്‍ മഴയുടെ ഇടവേളകളിലെത്തുന്നത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗമാണ്.

തീരദേശ ജില്ലകളെയാണ് ഏറെ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ആര്‍ദ്രതയാണ് ഈര്‍പ്പമുള്ള ഉഷ്ണ തരംഗത്തിനുള്ളത്.

വരണ്ട ചൂടിനേക്കാള്‍ അപകടകരമാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വായുവില്‍ ഈര്‍പ്പം കൂടിയാല്‍ വിയര്‍ക്കുന്നതു മന്ദഗതിയിലാകുകയോ നിലയ്ക്കുകയോ ചെയ്യാം.

ഇത് ശരീര താപനില കൂട്ടുകയും ഹൃദയ ധമനികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി മണിക്കൂറുകള്‍ക്കുള്ളില്‍ ഹീറ്റ് സ്ട്രോക്കു സംഭവിക്കുമെന്നു യു.കെ.യിലെ റീഡിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.

ക്ളൈമറ്റ് ഡൈനാമിക്സ് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തീരദേശ ജില്ലകളില്‍ വേനല്‍ മഴ ഇടവേളകളില്‍ ഈര്‍പ്പമുള്ള ഉഷ്ണ തരംഗ സാദ്ധ്യത കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ഡോ. അക്ഷയ് ദേവഗഡ് പറഞ്ഞു.

ഇന്ത്യയില്‍ വരണ്ട ഉഷ്ണ തരംഗങ്ങളെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാണ്. എന്നാല്‍ ഈര്‍പ്പമുള്ള ചൂട് അത്ര അറിയപ്പെടാത്തതിനാല്‍ കൂടുതല്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.