ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍

ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍

Articles Breaking News

ഈ വര്‍ഷം ഇതുവരെ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍

2026-ല്‍ 96 ദിവസത്തിനുള്ളില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 1402 ക്രൈസ്തവര്‍. ജനുവരി 1-നും ഏപ്രില്‍ 6-നും ഇടയില്‍ ഇസ്ളാമിക തീവ്രവാദികളും സായുധ സംഘടനകളും നടത്തിയ വിവിധങ്ങളായ ആക്രമണങ്ങളിലാണ് ഇത്രയും ക്രൈസ്തവര്‍ കൊല്ലപ്പെട്ടതെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേ കാലയളവില്‍ 1800 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയതായും അതില്‍ 180 പേര്‍ കൊല്ലപ്പെട്ടതായും പറയുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ട ഓരോ 1000 പേരില്‍ 100 പേര്‍ ഒരിക്കലും തിരിച്ചു വരില്ല. ഇന്റര്‍ സൊസൈറ്റി ചെയര്‍മാന്‍ എമേക ഉമേഗ്ബലാസി പറഞ്ഞു.

വിശുദ്ധ വാരത്തില്‍ 100 ലധികം മരണങ്ങള്‍ ഉണ്ടായി. ഇതില്‍ ഈസ്റ്റര്‍ ഞായറാഴ്ച മാത്രം 34 പേര്‍ കൊല്ലപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.