യുദ്ധം: യിസ്രായേലിന് 11.5 ബില്യണ്‍ ഡോളര്‍ ചെലവ്: ഇറാന് നഷ്ടം 145 ബില്യണ്‍.

Asia Breaking News West Asia

യുദ്ധം: യിസ്രായേലിന് 11.5 ബില്യണ്‍ ഡോളര്‍ ചെലവ്: ഇറാന് നഷ്ടം 145 ബില്യണ്‍

ഇറാനുമായുള്ള യിസ്രായേലിന്റെ യുദ്ധത്തിന് ബജറ്റ് ചെലവായി 35 ബില്യണ്‍ എന്‍ഐഎസ് (11.52 ബില്യണ്‍ ഡോളര്‍) വേണ്ടി വന്നു.

അതില്‍ 22 ബില്യണ്‍ എന്‍ഐഎസ് പ്രതിരോധത്തിനായി ചെലവഴിച്ചതായി ധനകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കില്‍ പറയുന്നു.

2026-ലെ ബജറ്റില്‍ ഈ തുക ഇതിനകം ചേര്‍ത്തിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 12-ന് നടന്ന ഒരു കോണ്‍ഗ്രസ് ബ്രീഫിംഗ് പ്രകാരം, യുദ്ധ സമയത്ത് അമേരിക്കയുടെ ചിലവുകള്‍ കുറഞ്ഞത് 11.3 ബില്യണ്‍ ഡോളറായിരുന്നു.

ഏകദേശം യിസ്രായേലിന്റെ കണക്കിനോട് സമാനം.

അതേസമയം ഓപ്പണ്‍ സോര്‍സ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ പ്രകാരം ഇറാന്‍ തങ്ങളുടെ യുദ്ധ നഷ്ടം 145 ബില്യണ്‍ ഡോളറായി കണക്കാക്കിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.