ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള ചില കാര്യങ്ങള്‍
ഓര്‍മ്മക്കുറവ് എന്ന ആരോഗ്യ പ്രശ്നം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നേരിടുന്ന ഒരു പ്രശ്നമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓര്‍മ്മക്കുറവ് നമുക്കുതന്നെ പരിഹരിച്ചെടുക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി ലഭിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്.
അമിതമായ മദ്യപാനം ഉപേക്ഷിക്കുക, കൃത്യമായ ഉറക്കം ശരീരത്തിനും മനസ്സിനും ഉന്മേഷപ്രദമാണെങ്കിലും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നു.
ദിവസവും ഒരു ഭക്ഷണം മാത്രം കഴിക്കാതെ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് നല്ലതായിരിക്കും.
ഇലക്കറികള്‍ ധാരാളം ഉപയോഗിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്.
ധ്യാനവും പ്രാര്‍ത്ഥനകളും ഉല്‍ക്കണ്ഠ, വിഷാദം ആസക്തി എന്നിവ ഒഴിവാക്കുന്നതിനു സഹായിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മല്‍സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു ഉത്തമമാണ്.
ഇതുമൂലം ഓര്‍മ്മശക്തി കൂടുന്നു.
കശുവണ്ടി, വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതുമൂലം ഓര്‍മ്മശക്തി ലഭിക്കുന്നു.

