പാക്കിസ്ഥാനിലെ പഞ്ചാബില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ച് ക്രിസ്ത്യന്‍ അംഗം
ലാഹോര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാക്കുകയും അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുകയും ചെയ്യുന്ന ഒരു ബില്‍ മാര്‍ച്ച് 31-ന് ചൊവ്വാഴ്ച പഞ്ചാബ് നിയമ സഭയില്‍ ഒരു ക്രിസ്ത്യന്‍ നിയമ സഭാംഗം അവതരിപ്പിച്ചു.
പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നിര്‍ബന്ധിച്ച് മതം മാറ്റുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്.
നിയമ സഭയുടെ ന്യൂനപക്ഷ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ ഫാല്‍ബസ് ക്രിസ്റ്റഫര്‍ പഞ്ചാബ് മത ന്യൂനപക്ഷ അവകാശ സംരക്ഷണ ബില്‍ 2026 സമര്‍പ്പിച്ചത്.
നിര്‍ബന്ധിത മത പരിവര്‍ത്തനം, നിര്‍ബന്ധിത വിവാഹ ബന്ധം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യവസ്ഥാപരമായ വിവേചനം എന്നിവ തടയുന്നതിന് സമഗ്രമായ ഒരു നിയമ ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.
പഞ്ചാബ് ബില്‍ ഇപ്പോള്‍ ന്യൂനപക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പുനപരിസോധനയ്ക്കും ചര്‍ച്ചയ്ക്കുമായി പരിശോധിക്കും.
അംഗീകരിക്കപ്പെട്ടാല്‍ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി പ്രവിശ്യ അസംബ്ളിയില്‍ അവതരിപ്പിക്കും. പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയും ഗണ്യമായ ക്രിസ്ത്യന്‍ ജനസംഖ്യയുള്ളതുമായ പ്രവിശ്യയുമാണ് പഞ്ചാബ്.
96 ശതമാനം മുസ്ളീങ്ങളഉള്ള രാജ്യമായ പാക്കിസ്ഥാന്‍ ആഗോള ക്രൈസ്തവ പീഢനങ്ങളില്‍ 2026 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ്.

