ഐ.പി.സി. റാന്നി ഈസ്റ്റ് സെന്റർ കൺവെൻഷന് അനുഗ്രഹീത സമാപ്തി.
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ റാന്നി ഈസ്റ്റ് സെന്റർ 102-ാമത് കൺവെൻഷൻ ഞായറാഴ്ച(12/04/2026) നടന്ന തീരുവത്താഴ ശുശ്രൂഷയോടും പൊതുയോഗത്തോടും കൂടെ സമാപിച്ചു.
പാസ്റ്റർ സി.സി. ഏബ്രഹാം തീരുവത്താഴ ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. പാസ്റ്റർ എബി പി. ശാമുവൽ, ഡോ. വർക്കി ഏബ്രഹാം കാച്ചാണത്ത് എന്നിവർ പ്രസംഗിച്ചു.
സമാപന യോഗത്തിൽ പാസ്റ്റർ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ വർഗീസ് ഏപ്രഹാം സമാപന സന്ദേശം നല്കി.
പാസ്റ്റർ സന്തോഷ് മേമന കൃതജ്ഞത അറിയിച്ചു. സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

