ആഴ്ചയില്‍ മൂന്നു തവണ പള്ളിയില്‍ പോകുന്നു; പെണ്‍മക്കളുടെ പരാതിയില്‍ വേര്‍പിരിയേണ്ടിവന്ന ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുരിതം

ആഴ്ചയില്‍ മൂന്നു തവണ പള്ളിയില്‍ പോകുന്നു; പെണ്‍മക്കളുടെ പരാതിയില്‍ വേര്‍പിരിയേണ്ടിവന്ന ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുരിതം

Breaking News Top News

ആഴ്ചയില്‍ മൂന്നു തവണ പള്ളിയില്‍ പോകുന്നു; പെണ്‍മക്കളുടെ പരാതിയില്‍ വേര്‍പിരിയേണ്ടിവന്ന ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുരിതം

പക്വതയില്ലാത്ത മക്കളുടെ പെട്ടന്നുള്ള ആരോപണത്തില്‍ കുടുങ്ങി മക്കളില്‍നിന്നും വേര്‍പിരിയേണ്ടിവന്ന രണ്ട് ക്രിസ്ത്യന്‍ മാതാപിതാക്കളുടെ ദുരിതമാണ്സങ്കടകരമായി ചിന്തിപ്പിക്കുന്ന ഒരു സംഭവം.

സ്വീഡിഷ് ദമ്പതികളായ മാനിയേല്‍ ഭാര്യ ബിയാനിക സാംസണ്‍ എന്നിവരുടെ രണ്ട് പെണ്‍മക്കളാണ് സാറാ (11), ടിയിന്‍ (10) എന്നിവര്‍. സാറാ സ്കൂളില്‍വച്ച് തന്റെ അദ്ധ്യാപികയോട് ഒരു പരാതി ഉന്നയിച്ചു.

തന്റെ മാതാപിതാക്കള്‍ തങ്ങളെ മേക്കപ്പ് ഇടാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ അനുവദിക്കുന്നില്ല. വസ്ത്ര ധാരണത്തിലും നിയന്ത്രണങ്ങളുണ്ട്.

സ്വീഡിഷ് നിയമപ്രകാരം സാറയുടെ പരാതി ഒരു നിയമലംഘനവും കുട്ടികളുടെ അഭിപ്രായ സ്വാതന്ത്യ്രത്തെ ഹനിക്കുന്നതുമാണെന്നു കരുതി കേസെടുത്തു. മാതാപിതാക്കളില്‍നിന്നും കുട്ടികളെ സര്‍ക്കാര്‍ വേര്‍പിരിയിച്ച് പ്രത്യേകം മാറ്റി പാര്‍പ്പിച്ചു.

4 വര്‍ഷമായി കുട്ടികള്‍ മാതാപിതാക്കളില്‍നിന്നും അകന്നു കഴിയുകയാണ്. എന്നാല്‍ പരാതി ഉന്നയിച്ച സാറാ പിന്നീട് പരാതി പിന്‍വലിക്കുകയും മാതാപിതാക്കളെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു.

എന്നാല്‍ 2022ല്‍ നിയമക്കുരുക്കിലായി കുടുംബം അകന്നുതന്നെ കഴിയുകയാണ്. സര്‍ക്കാര്‍ അന്വേഷണത്തില്‍ മാതാപിതാക്കള്‍ ആഴ്ചയില്‍ 3 തവണ പള്ളിയില്‍ പോകുന്ന തീവ്ര മതഭക്തിക്കാരാണെന്നും ഇതാണ് കുട്ടികളെ ചൊടിപ്പിച്ചതെന്നുമാണ് ആരോപിക്കുന്നത്.

ഈ കേസ് മാതാപിതാക്കളെക്കാള്‍ ഏറ്റെടുത്തത് എഡിഎഫ് എന്ന സംഘടനയാണ്. മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി തള്ളിയിരിക്കുകയാണ്.

കുട്ടികള്‍ പറഞ്ഞ പരാതിയില്‍ യാതൊരു തെളിവുമില്ലെന്നു കണ്ടെത്താന്‍ അധകാരികള്‍ക്ക് കഴിഞ്ഞിട്ടുമില്ല. മാതാപിതാക്കളുമായി ഒന്നിച്ചു താമസിക്കണമെന്ന കുട്ടികളുടെ ആഗ്രഹവും ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

സാംസണ്‍ കുടുംബത്തിനു അവരുടെ മതസ്വാതന്ത്യ്രം ലംഘിക്കപ്പെട്ടുവെന്ന അവകാശവാദം സ്വീഡിഷ് കോടതികളില്‍ ഉന്നയിക്കണമെന്നാണ് സംഘടന പറയുന്നത്.

ദൈവമക്കള്‍ ഈ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.