ഇറാനെതിരായി വലിയ നേട്ടങ്ങള്‍ ഉണ്ടായി, ഭരണകൂടം ദുര്‍ബ്ബലമായി; നെതന്യാഹു

ഇറാനെതിരായി വലിയ നേട്ടങ്ങള്‍ ഉണ്ടായി, ഭരണകൂടം ദുര്‍ബ്ബലമായി; നെതന്യാഹു

Breaking News Middle East West Asia

ഇറാനെതിരായി വലിയ നേട്ടങ്ങള്‍ ഉണ്ടായി, ഭരണകൂടം ദുര്‍ബ്ബലമായി; നെതന്യാഹു

ഇറാനെതിരെയുള്ള യിസ്രായേല്‍-യു.എസ്. സംയുക്ത ആക്രമണം ഇതുവരെ എത്തിയപ്പോള്‍ യിസ്രായേല്‍ ഇറാന്റെ സൈനിക ശേഷിയെ ഗണ്യമായി ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതി, ബാലസ്റ്റിക് മിസൈല്‍ നിര്‍മ്മാണം, ഭരണകൂട അടിസ്ഥാന സൌകര്യങ്ങള്‍, മിഡില്‍ ഈസ്റ്റിലുടനീളമുള്ള തീവ്രവാദ സേനകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് സംയുക്ത ആക്രമണങ്ങള്‍ നടത്തിയതെന്നും ഇത് അവര്‍ക്ക് തന്ത്രപരമായ തിരിച്ചടി ഉണ്ടാക്കിയെന്നും നെതന്യാഹു വിശേഷിപ്പിച്ചു.

ആണവ മിസൈല്‍ വികസനത്തില്‍ ടെഹ്റാന്റെ ഏകദേശം 1 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വന്‍ നിക്ഷേപം വലിയ തോതില്‍ നിര്‍വ്വീര്യമാക്കി.

പരമോന്നത നേതാവ് ഖമേനി ഉള്‍പ്പെടെയുള്ള വലിയ ഒരു വിഭാഗം നേതാക്കളെ ഇല്ലാതാക്കി.

ഭാവിയിലെ ആക്രമണങ്ങള്‍ തടയുന്നതിനായി ഗാസ, തെക്കന്‍ ലെബനന്‍, സിറിയ അതിര്‍ത്തി എന്നിവിടങ്ങളില്‍ സുരക്ഷാ ബഫര്‍ സോണുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

യിസ്രായേലിന്റെ പ്രതിരോധ ശേഷിയെ അദ്ദേഹം ഊന്നിപ്പഞ്ഞു. സിവിലിയന്മാരെയും സൈനികരെയും പ്രശംസിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.