റമദാന് ടെമ്പിള്‍മൌണ്ട് പ്രാര്‍ത്ഥനയുടെ മറവില്‍ 2000 വര്‍ഷം പഴക്കമുള്ള യഹൂദ നാണയങ്ങള്‍ കടത്താന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍
യെരുശലേം: അപൂര്‍വ്വ പുരാതന നാണയങ്ങള്‍ കടത്തുന്നതിനിടെ ഒരു മുസ്ളീം ഡോക്ടറെ പിടികൂടിയതായി യിസ്രായേല്‍ പുരാവസ്തു അതോറിട്ടി തിങ്കളാഴ്ച വെലിപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു ഒരാഴ്ച മുമ്പ് റമദാന് ആദ്യ വെള്ളിയാഴ്ച ഹിസ്മ ചെക്ക് പോയിന്റില്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥരും കസ്റ്റംസ് ഉന്സ്പെക്ടര്മാരും നടത്തിയ ഒരു പലസ്തീന്-അറബ് വാഹന പരിസോധനയില്‍ പുരാതന ഹീബ്രു ലിപിയിലുള്ള ലിഖിതങ്ങള്‍ അടങ്ങിയതും രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ യഹൂദ സ്ഥലങ്ങളില്‍നിന്ന് കൊല്ളയടിച്ചതായി സംശയിക്കുന്നതുമായ ഡസന്‍ കണക്കിനു നാണയങ്ങള്‍ പിടിച്ചെടുത്തു.
വാഹനത്തിന്റെ ഡ്രൈവര്‍ യഹൂദ്യ-ശമര്യ പ്രവിശ്യയില്‍നിന്നും ശേഖരിച്ച നാണയങ്ങളാണ് കടത്താന്‍ ശ്രമിച്ചത്.
പിടിച്ചെടുത്ത നാണയങ്ങളില്‍ രണ്ടാം ദൈവാലയ കാലഘട്ടത്തിലും റോമാക്കാര്‍ക്കെതിരായ കാലഘട്ടത്തിലും ദേശം ഭരിച്ചിരുന്ന യഹൂദ്യ ഭരണാധികാരികളാണ് നാണയഹ്ങള് നിര്‍മ്മിച്ചത്.
ഹാസ്മോണിയന്‍ രാജാക്കന്മാര് ജോണ്‍ ഹിര്‍ക്കാനസ് ഒന്നാമന് അലക്സാണ്ടര്‍ ജൂണോമസ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
യിസ്രായേലിന്റെ ശേക്കെല്‍, വിശുദ്ധ യെരുശലേം എന്നിങ്ങനെ ആലേഖനം ചെയ്തിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പുരാവസ്തു കൊള്ളയടിക്കലുകളാണെന്ന് സംശയിക്കുന്നതായി പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ഇലന്‍ ഹമാദ് പറഞ്ഞു.
യിസ്രായേലില്‍ മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് ലൈസന്‍സില്ലാതെ പുരാവസ്തുക്കള്‍ തിരയുന്നത് കുറ്റകരമാണ്. 3 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

