പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയ പാസ്റ്റർ. റെജി വർഗീസ് (കൂത്രപള്ളി) നിത്യതയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക. സംസ്ക്കാരം പിന്നീട്.
പാസ്റ്റർ റെജി വർഗ്ഗീസ് ബഥേൽ ബൈബിൾ കോളേജിൽ എനിക്കു ജൂനിയറായി പഠിക്കയും 1985 ൽ തിരുവല്ലയിൽ HMC പ്രവർത്തനത്തിൽ എന്നോടൊപ്പം തീവ്രമായി പ്രവർത്തിക്കയും എന്നെ സ്നേഹിക്കയും എനിക്ക് വിവാഹാലോചന നൽകുകയും ചെയ്തിരുന്ന ആത്മാർത്ഥ സ്നേഹിതനാണു.
ഉപവസിക്കയും പ്രാർത്ഥിക്കയും ശക്തമായി ദൈവാലോചന അറിയിക്കയും സഭകളിൽ ഉണർവിന്റെ അന്തരീക്ഷം ഒരുക്കുകയും വടക്കേ ഇന്ത്യയിൽ അനേകം മിഷൻ സ്റ്റേഷനുകൾ ആരംഭിക്കയും ചെയ്ത അനുഗൃഹീത ദൈവദാസനാണു.
എന്റെയും കുടുംബത്തിന്റെയും ബഥേൽ ബൈബിൾ കോളജ് അലൂമ്നൈ അസോസിയേഷന്റെയും ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

