നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നത് വര്‍ദ്ധിക്കുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാഷ്ട്രമായ നൈജീരിയയില്‍ പല അക്രമികളും പരിവര്‍ത്തനത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്.
തീവ്രവാദം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി ഒരു ആഗോള മിഷന്‍ ഗ്രൂപ്പിന്റെ പുതിയ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.
യൂത്ത് വിത്ത് എ വിഷന്‍ എന്ന മിഷണറി സംഘടന നിര്‍മ്മിച്ച കം ആഫ്രിക്ക: സ്ളേ ബോയി ആന്‍ഡ് ദ വുമണ്‍ ഓഫ് ഹോണര്‍ എന്ന സിനിമയില്‍ തീവ്രവാദത്തിന്റെ ക്രൂരതകളും കൊല്ലപ്പെട്ട പാസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും ഭാര്യമാരുടെയും കുടുംബങ്ങളുടെയും അനുഭവങ്ങള്‍, അക്രമവും തീവ്രവാദവും ഉപേക്ഷിച്ച തീവ്രവാദികളുടെ മാനസാന്തരത്തിന്റെ കഥകളും ചിത്രീകരിച്ചിരിക്കുന്നു.
മിഷണറിമാരുമായും പ്രാദേശിക വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷം മുന്‍ തീവ്രവാദികള്‍ യേശുക്രിസ്തുവിന് ജീവിതം സമര്‍പ്പിച്ചത് എങ്ങനെയെന്ന് വിവരിക്കുന്ന സാക്ഷ്യ പത്രങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സിനിമയില്‍ മിഷന്‍ പ്രവര്‍ത്തകര്‍, പാസ്റ്റര്‍മാര്‍, കൊല്ലപ്പെട്ടതും ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കിയതും, തീവ്രവാദികളില്‍നിന്ന് പാലായനം ചെയ്ത കുടുംബങ്ങളെയും വിവരിക്കുന്നു. ഓണ്‍ലൈനിലും ചിത്രം ലഭ്യമാണ്.
മാത്രമല്ല ആറ് ഭൂഖണ്ഡങ്ങളിലായി 140-തിലധികം സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം ലോകത്ത് 4899 ക്രൈസ്തവര്‍ രക്തസാക്ഷികളായി ഇതില്‍ 3,990 പേരും നൈജീരിയയിലാണ്.

