വരുന്നത് സൂപ്പര്‍ എല്‍ നിനോ; ഇന്ത്യയില്‍ കനത്ത കൃഷി നാശത്തിനു സാദ്ധ്യത.
ന്യൂഡെല്‍ഹി: ഉഷ്ണ തരംഗങ്ങളും ക്രമരഹിതമായ മഴയും വരാനിരിക്കുന്ന സൂപ്പര്‍ എല്‍ നിനോ പ്രതിഭാസവും ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ നാശനഷ്ടങ്ങള്‍ക്ക് ഇടയാകുമെന്ന് റിപ്പോര്‍ട്ട്.
ഹിമാലയന്‍ താഴ്വരകളിലെ ഫല വൃക്ഷങ്ങള്‍ മുതല്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിയിടങ്ങളെ വരെ കാലാവസ്ഥാ വ്യതിയാനം ഇതിനകം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
2026-ല്‍ രാജ്യത്തെ ഭക്ഷ്യ സുരക്ഷയ്ക്ക് ഇത് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
കാശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ഈ ശൈത്യകാലത്ത് മഞ്ഞുവീഴ്ച ഗണ്യമായി കുറഞ്ഞത്, ആപ്പില്‍ ചെറി തുടങ്ങിയ ഉല്‍പ്പന്നത്തെ ബാധിച്ചു.
ആപ്പിള്‍ മരങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ തണുപ്പ് ലഭിക്കാത്തത് വിളവിനെയും ഗുണനിലവാരത്തെയും ബാധിക്കുന്നു.
കാശ്മീരില്‍ 10,000 കോടി രൂപയുടെയും ഹിമാചലില്‍ 5000 കോടി രൂപയുടെയും ആപ്പിള്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ നിഴലിലാണ്.
യു.പി., കൊങ്കണ്‍ മേഖലയില്‍ കശുവണ്ടി, മാവ് കര്‍ഷകര്‍ക്ക് ഇതിനകം 90 ശതമാനത്തോളം നഷ്ടം സംഭവിച്ചു. വടക്കേ ഇന്ത്യയില്‍ ഗോതമ്പ് കൃഷിയെയും സാരമായി ബാധിച്ചു.

