ട്രംപ് ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിലും പ്രാര്‍ത്ഥനയ്ക്കു ഒരു പങ്കുണ്ട്; യു.എസ്. യുദ്ധ സെക്രട്ടറി പീറ്റ്ഹെഗ്സെത്ത്.

ട്രംപ് ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിലും പ്രാര്‍ത്ഥനയ്ക്കു ഒരു പങ്കുണ്ട്; യു.എസ്. യുദ്ധ സെക്രട്ടറി പീറ്റ്ഹെഗ്സെത്ത്.

Breaking News USA

ട്രംപ് ഭരണകൂടത്തിന്റെ ഓരോ തീരുമാനത്തിലും പ്രാര്‍ത്ഥനയ്ക്കു ഒരു പങ്കുണ്ട്; യു.എസ്. യുദ്ധ സെക്രട്ടറി പീറ്റ്ഹെഗ്സെത്ത്.

വാഷിംഗ്ടണ്‍: ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ യുദ്ധ മുഖത്ത് കുടുങ്ങിക്കിടക്കുന്ന യു.എസ്. സായുധ സേനയിലെ അംഗങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന യു.എസ്. യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ട്രംപ് ഭരണകൂടം വിദേശ നയത്തിന്റെ കാര്യത്തില്‍ എടുക്കുന്ന ഓരോ തീരുമാനത്തിലും പ്രാര്‍ത്ഥനയ്ക്ക് ഒരു പങ്കുണ്ടെന്ന് ഉറപ്പിച്ചു പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു പത്ര സമ്മേളനത്തില്‍ ഹെഗ്സെത്തും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നും ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.

ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്ന സായുധ സേനയിലെ അംഗങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ പ്രാര്‍ത്ഥന എന്താണെന്ന് ചോദിച്ച ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മറുപടിയായി ഹെഗ്സെത്ത് പറഞ്ഞു.

“അവര്‍ക്കുവേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ശക്തമായി ഉണ്ട്” എന്നാണ്. “എന്റെ ഭാര്യ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളുടെ കുടുംബം പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളുടെ മന്ത്രി സഭ പ്രാര്‍ത്ഥിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതൊന്നും ഒരു തോന്നലിന്റെ പേരില്‍ ചെയ്യുന്നതല്ല, ഞങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റിനു നല്‍കുന്ന ഓരോ ശുപാര്‍ശയിലും ഞങ്ങള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് എനിക്കറിയാം.

ആ ശുപാര്‍ശകള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വമാണ് ചെയ്യുന്നത്. ഈ ദൌത്യത്തിനുവേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുമ്പോള്‍ ശരിയായത് അന്വേഷിക്കാനുള്ള ബൈബിള്‍ ജ്ഞാനത്തിനും അത് ചെയ്യാനുള്ള ധൈര്യത്തിനും വേണ്ടി മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഹെഗ്സെത്ത് വിശദീകരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.