കുരുമുളകിന് കാന്‍സറിനെ കീഴടക്കാന്‍ കഴിയുമെന്ന് പഠനം.
നമ്മുടെ കറുത്ത പൊന്നായ കുരുമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോഗ്യ ഗുണം കുരുമുളകില്‍നിന്നും ലഭിക്കുമെന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ പറയുന്നത്.
കുരുമുളകിന് കാന്‍സറിനെ പ്രതിരോധിക്കുവാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പിപ്പര്‍ ലോങ്ങുമൈന്‍ അര്‍ബുദത്തിനു കാരണമാകുന്ന ഘടകം ശരീരം ഉല്‍പ്പാദിപ്പിക്കുന്നതില്‍നിന്നും തടയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി ആണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പുരാതന കാലം മുതലേ കുരുമുളക് പലവിധ അസുഖങ്ങള്‍ക്കുമുളള മറുമരുന്നായി ഉപയോഗിച്ചു വരുന്നു.
പിപ്പര്‍ ലോങ്ങുമൈന്‍ ലുക്കീമിയ, പ്രോസ്റ്റേറ്റ് അടക്കമുള്ള അര്‍ബുദത്തിനു മറുമരുന്നായി ഉപയോഗിക്കുവാന്‍ സാധിക്കും.
ഇവ ശരീരത്തില്‍ രക്തവുമായി കൂടിച്ചേരുമ്പോള്‍ കാന്‍സര്‍ ഘടകങ്ങളെ നിര്‍വ്വീര്യമാക്കുകയാണ് ചെയ്യുന്നത്.

