ഉറക്കത്തെ അവഗണിച്ചാല്‍ ആയുസ്സ് കുറയുമെന്ന് പഠനം.

ഉറക്കത്തെ അവഗണിച്ചാല്‍ ആയുസ്സ് കുറയുമെന്ന് പഠനം.

Health

ഉറക്കത്തെ അവഗണിച്ചാല്‍ ആയുസ്സ് കുറയുമെന്ന് പഠനം.

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കഷ്ടപ്പാടുകളും യാത്രകളുമൊക്കെ നമ്മെ ക്ഷീണിപ്പിക്കാറുണ്ട്. ഈ അവസ്ഥകളിലും ഉറക്കത്തിനുപോലും വേണ്ട സമയം ചിലവഴിക്കാത്തവര്‍ അനേകരാണ്.

അവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് നല്‍കുകയാണ് അടുത്തിടെ പുറത്തുവന്ന ചില പഠന റിപ്പോര്‍ട്ടുകള്‍. ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്.

2019-മുതല്‍ 25 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ളീപ്പ് അഡ്വാന്‍സസ് എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ദിവസവും 7 മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരില്‍ ആയുര്‍ ദൈര്‍ഘ്യം ഗണ്യമായി കുറയുന്നുവെന്നാണ് കണ്ടെത്തല്‍. ഭക്ഷണം ക്രമം, വ്യായാമം, സാമൂഹികമായ ഒറ്റപ്പെടലുകള്‍ എന്നിവയേക്കാള്‍ ഉപരിയായി ഉറക്കം ഒരാളുടെ ആയുര്‍ ദൈര്‍ഘ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

പുകവലി കഴിഞ്ഞാല്‍ മരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകമായി ഉറക്കക്കുറവ് മാറിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍.

3100 ലധികം വ്യക്തികളില്‍ നിന്നു ലഭിച്ച ഡേറ്റാ ഉറക്കത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ.

സാമ്പത്തിക പ്രശ്നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാല്‍ പോലും ഇറക്കം കൃത്യമല്ലെങ്കില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം നമ്മെ ഓര്‍പ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.