അരി ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഒന്നാമത്; മറികടന്നത് ചൈനയെ.

അരി ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഒന്നാമത്; മറികടന്നത് ചൈനയെ.

Breaking News India

അരി ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഒന്നാമത്; മറികടന്നത് ചൈനയെ.

ലോകത്ത് അരി ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഒന്നാമത്. 150.18 മില്യണ്‍ ടണ്‍ അരിയാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്.

ചൈനയുടെ 145.28 മില്യണ്‍ ടണ്‍ അരിയെന്ന നേട്ടം മറികടന്നാണ് ഇന്ത്യ ഈ സുപ്രധാന നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രി ശിലരാജ് സിങ് ചൌഹാന്‍ പറഞ്ഞു.

ഡര്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ വികസിപ്പിച്ചെടുത്ത 25 വിളകളുടെ 184 പുതിയ ഇനങ്ങള്‍ മന്ത്രി പുറത്തിറക്കി.

ഉയര്‍ന്ന വിളകള്‍ നല്‍കുന്ന വിത്തുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ വിജയം കൈവരിച്ചതായും ഭക്ഷ്യ ക്ഷാമമുള്ള ഒരു രാജ്യത്തില്‍ നിന്ന് ആഗോള ഭക്ഷ്യ ദാതാവായി മാറിയതായും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചൌഹാന്‍ പറഞ്ഞു.

പഞ്ചാബ് പോലെ അസം, ബീഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, കിഴക്കന്‍ യു.പി., പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളെ കേന്ദ്രീകരിച്ച് കിഴക്കേ ഇന്ത്യയിലെ ഹരിത വിപ്ളവം എന്ന പേരില്‍ പുതിയ പദ്ധതിയും ആരംഭിക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.