മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.

മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.

Breaking News India

മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.

അലഹബാദ് : സ്വന്തം വസ്‌തുവിലോ വീടുകൾക്കുള്ളിലോ മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് സർക്കാരിന്റെയോ പോലീസിന്റെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.

ഉത്തർപ്രദേശിൽ ക്രൈസ്തവ പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്ത് വിശ്വാസികളെ വേട്ടയാടുന്നതും പതിവായ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

ഭാരതീയ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വീടുകൾക്കോ സ്വകാര്യ കെട്ടിടങ്ങൾക്കോ ഉള്ളിൽ നടത്തുന്ന പ്രാർത്ഥനാ യോഗങ്ങൾക്കോ ആരാധനകൾക്കോ അധികാരികളിൽ നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ജാതിമത ഭേദമന്യേ എല്ലാ പൗരന്മാർക്കും തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനും ആചരിക്കാനും തുല്യ അവകാശമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. മതപരിവർത്തന നിയമത്തിന്റെ പേരിൽ സ്വകാര്യ പ്രാർത്ഥനാ യോഗങ്ങളിൽ പോലീസ് അതിക്രമിച്ചു കയറുന്നതും വിശ്വാസികളെ തടയുന്നതും നിയമവിരുദ്ധമാണെന്ന് വിധിയിൽ വ്യക്തമാക്കി .

ഉത്തർപ്രദേശിലെ ‘മാരാനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ്’, ‘ഇമ്മാനുവൽ ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്നീ സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രാർത്ഥന നടത്താൻ അനുമതി ചോദിച്ച് അധികൃതരെ സമീപിച്ചെങ്കിലും മാസങ്ങളോളം മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

ഉത്തർപ്രദേശിലെ വിവാദമായ മതപരിവർത്തന നിരോധന നിയമം (Anti-Conversion Law) വന്നതിനുശേഷം ആയിരക്കണക്കിന് പ്രാർത്ഥനാ യോഗങ്ങൾ തടയപ്പെട്ടതായും പാസ്റ്റർമാർ അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സ്വകാര്യമായ പ്രാർത്ഥനകൾക്ക് പോലും പോലീസിന്റെ അനുമതി വേണമെന്ന തെറ്റായ കീഴ്വഴക്കം ഇതോടെ അവസാനിക്കും. “ഇതൊരു വലിയ നീതിയുടെ വിജയമാണ്.

സ്വകാര്യ സ്ഥലത്തെ പ്രാർത്ഥനയ്ക്ക് അനുമതി വേണമെന്ന നിയമം ഇന്ത്യയിലില്ല. എന്നിട്ടും പോലീസ് നിരന്തരം വിശ്വാസികളെ ദ്രോഹിച്ചിരുന്നു.

കോടതി വിധി വന്നതോടെ ഭയം കൂടാതെ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് സാധിക്കും,” എന്ന് സഭാ നേതാക്കൾ പ്രതികരിച്ചു.

ഈ വിധി ഉത്തർപ്രദേശിൽ മാത്രമല്ല, സമാനമായ പീഡനങ്ങൾ നേരിടുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ക്രൈസ്തവർക്കും നിയമപോരാട്ടത്തിന് വലിയ കരുത്തേകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.