ദിവസവും 800 ലധികം വീഡിയോകള്‍ കാണണം; എഐയെ പരിശിലിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍.

ദിവസവും 800 ലധികം വീഡിയോകള്‍ കാണണം; എഐയെ പരിശിലിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍.

Breaking News Top News

ദിവസവും 800 ലധികം വീഡിയോകള്‍ കാണണം; എഐയെ പരിശിലിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍.

എഐയെ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്.

എഐയെ പരിശീലിപ്പിക്കാനായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായ കൊലപാതകങ്ങള്‍, ലൈംഗിക പീഢനങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 800-ലധികം വീഡിയോകളാണ് ഓരോ ദിവസവും കണ്ടു തീര്‍ക്കേണ്ടത്.

ജര്‍മ്മനിയിലെ 26 കാരിയായ മോണ്‍സുമി മുര്‍മുവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 20,000 മുതല്‍, 30,000 രൂപ വരെയാണ് ഇവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്.

കുറഞ്ഞ ജോലിക്ക് തൊഴിലാളികളെ കിട്ടുമെന്നതിനാലാണ് അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ഇതിനായി തിരഞ്ഞെടുക്കുന്നത്.

അദൃശ്യ തൊഴിലാളികള്‍ എന്നാണ് ഇത്തരം തൊഴിലാളികളെ അറിയപ്പെടുന്നത്. ജോലിയുടെ ആദ്യ മാസങ്ങളില്‍ ഉറക്കംപോലും നഷ്ടപ്പെട്ടിരുന്നുവെന്നും മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടായി എന്നും മുര്‍മു പറഞ്ഞു.

വളരെ പെട്ടന്നുതന്നെ തനിക്ക് ഒരു വികാരവും തോന്നാതായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിനു ഇന്ത്യന്‍ തൊഴിലാളികള്‍ ഇത്തരത്തില്‍ തൊഴിലെടുക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.