തുര്‍ക്കിയില്‍ വിദേശ മിഷണറി യുഗം അവസാനിക്കുകയാണെന്ന് സഭാ നേതാക്കള്‍
അങ്കാര: മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ തുര്ക്കിയിലെക്ക് വിദേശ മിഷണറി യുഗം അവസാനിക്കുകയാണെന്ന് സഭാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.
തുര്‍ക്കിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍നിന്നും ക്രിസ്ത്യന്‍ തൊഴിലാളികളെ അധികാരികള്‍ കൂടുതലായി തടഞ്ഞു വയ്ക്കുകയോ നാടു കടത്തുകയോ ചെയ്യുന്നു.
അടിച്ചമര്‍ത്തലുകള്‍ക്കിടയിലും തുര്‍ക്കി സഭാ നേതാക്കള്‍ പ്രവര്‍ത്തനം തുടരുമെന്നും നാറ്റോ അംഗരാജ്യത്ത് ക്രിസ്തുവിനെ പിന്തുടരാന് അടുത്ത തലമുറയെ പ്രചോദിപ്പിക്കുമെന്നും മിഷണറിമാരും പ്രാദേശിക പാസ്റ്റര്‍മാരും പ്രത്യാശിക്കുന്നു.
25 വര്‍ഷമായി തുര്‍ക്കിയില്‍ താമസിക്കുന്ന യു.എസ്. സ്വദേശി നൊമിന് ബ്രണ്സണ് തീരദേശ നഗരമായ ഇസ്മിറില്‍ ഒരു ചെറിയ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് നയിക്കുകയായിരുന്നു.
അദ്ദേഹം ഈ ചര്‍ച്ചിന്റെ പാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരവേ 2016-ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. തുടര്‍ന്ന് 2018-ല്‍ ജയില്‍ മോചിതനായി.
ദേശീയ സുരക്ഷാ ഭീഷണികള്‍ എന്ന് മുദ്രകുത്തി ഇത്തരത്തില്‍ പല സഭകളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്പ്പിച്ചു. സുവിശേഷ വിഹിത സഭകള്‍ക്ക് നിയമപരമായി പള്ളികളായി രജിസ്റ്റര്‍ ചെയ്യാനോ ശുശ്രൂഷകരെ പരിശീലിപ്പിക്കാനോ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
തുര്‍ക്കിയിലെ എല്ലാ പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ്. ഇത്തരത്തില്‍ 200ഓളം സഭകള്‍ രാജ്യവ്യാപകമായുണ്ട്.
തുര്‍ക്കിയിലെ ജനസംഖ്യയില്‍ 99 ശതമാനവും മുസ്ളീങ്ങളാണ്. 0.2 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍.

