പ്രക്ഷോഭങ്ങള്‍ക്കിടയിലും ഇറാനിലെ മുസ്ളീങ്ങള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടുമുട്ടുന്നു

പ്രക്ഷോഭങ്ങള്‍ക്കിടയിലും ഇറാനിലെ മുസ്ളീങ്ങള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടുമുട്ടുന്നു

Breaking News Middle East

പ്രക്ഷോഭങ്ങള്‍ക്കിടയിലും ഇറാനിലെ മുസ്ളീങ്ങള്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടുമുട്ടുന്നു

ടെഹ്റാന്‍: ലോകത്തിന്റെ കണ്ണുകള്‍ ഇപ്പോള്‍ ഇറാനിലേക്കാണ്. ഇറാന്‍ ജനതയുടെ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുമ്പോഴും യേശുക്രിസ്തുവിന്റെ ദിവ്യ സാന്നിദ്ധ്യം ചില മുസ്ളീങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു.

ഇറാനിലെ സുവിശേഷ മിഷന്‍ സംഘടനയായ ഇറാന്‍ എലൈവ് മിനിസ്ട്രീസ് ഡയറക്ടര്‍ ലില്ലി മെസ്ചി അനുഭവങ്ങള്‍ എടുത്തു പറയുന്നു.

ഇറാനില്‍ ജനിച്ചു വളര്‍ന്ന മെസ്ചി ഇറാനികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരെ കര്‍ത്താവിങ്കലേക്ക് ഉയര്‍ത്താനുമുള്ള ഒരു പ്രധാന സമയമാണിതെന്ന് പറയുന്നു. ഇറാന്‍ ജനതയ്ക്കിടയിലേക്ക് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ തങ്ങളുടെ സംഘടന ഇറാന്‍ എലൈവ് സാറ്റലൈറ്റ് ടിവിയും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു.

ഞങ്ങളുടെ പരിപാടികള്‍ കാണുന്ന ഓരോ വിശ്വാസിയേയും, ഓരോ കാഴ്ചക്കാരനെയും ഉറപ്പിച്ചു നിര്‍ത്താനും ഇരുട്ടിലെ ജീവിതത്തെക്കുറിച്ച് സംസാരിക്കാനും എല്ലാ നിമിഷവും യേശുവിന്റെ വെളിച്ചമേകാനും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ പറഞ്ഞു.

ഇറാനില്‍ സ്ഥിതി രൂക്ഷമാകുന്നു. സമീപ വര്‍ഷങ്ങളില്‍ ആളുകള്‍ പ്രകടിപ്പിച്ച ഒരു സാധാരണ അനുഭവത്തെക്കുറിച്ച് മെസ്ചി വെളിപ്പെടുത്തി.

ഇറനിലെ മുസ്ളീങ്ങളില്‍ ചിലര്‍ പതിവായി യേശുവിനെ ദര്‍ശനങ്ങളിലും സ്വപ്നങ്ങളിലും കണ്ടുമുട്ടുകയും അതിന്റെ ഫലമായി ക്രിസ്തു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.

ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ദര്‍ശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും വിശ്വാസത്തിലേക്കു വന്നതാണ്.

പലരും യേശുവിനെ കാണുന്നതിനാലും ഞങ്ങള്‍ ഒരു ക്രിസ്ത്യന്‍ ചാനലാണെന്ന് അവര്‍ക്കറിയാവുന്നതിനാലും ഞങ്ങളെ സമീപിക്കുന്നു.

പലരും പറയുന്നു ഞങ്ങള്‍ യേശുവിനെ കണ്ടു. ആശുപത്രി മുറിയില്‍വച്ച് അവന്‍ ഞങ്ങളെ വിവിധ രോഗങ്ങളില്‍നിന്നും സൌഖ്യം നല്‍കി. അവര്‍ക്ക് യഥാര്‍ത്ഥ രോഗശാന്തി ലഭിച്ചു.

തന്നെത്താന്‍ അവര്‍ക്ക് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ യേശുവാണെന്ന് അവര്‍ മനസ്സിലാക്കുന്നു. മെസ്ചി കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.