യിസ്രായേലിലെ മശിഹൈക യഹൂദ സഭ നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നു.

യിസ്രായേലിലെ മശിഹൈക യഹൂദ സഭ നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നു.

Asia Breaking News Europe

യിസ്രായേലിലെ മശിഹൈക യഹൂദ സഭ നിയമപരമായി പ്രശ്നങ്ങള്‍ നേരിടുന്നു.

യെരുശലേം: തെക്കന്‍ യിസ്രായേലിലെ മശിഹൈക യഹൂദ സഭയായ ബീറ്റ് ഹലേല്‍ സഭയാണ് ആരാധനാലയത്തെ സംബന്ധിച്ച് അധികൃതരുമായി നിയമപരമായ പ്രശ്നങ്ങളെ നേരിടുന്നത്.

സഭ വാങ്ങിയ ഒരു കെട്ടിടത്തിന്റെ ഉപയോഗവുമായാണ് പ്രശ്നം നേരിടുന്നത്. ഇതേക്കുറിച്ച് സഭയുടെ ശുശ്രൂഷകനായ പാസ്റ്റര്‍ ഇല്യ ബ്യുട്ടോലന്‍ പറയുന്നത്: പ്രശ്നം ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചല്ല; മറിച്ച് സഭയ്ക്ക് ആരാധനാലയത്തിലെ പതിവ് ചടങ്ങുകള്‍ക്കായി സ്വത്ത് ഉപയോഗിക്കാമോ എന്നതിനെക്കുറിച്ചാണ്.

അധികാരികള്‍ അവരുടെ എതിര്‍പ്പുകള്‍ എങ്ങനെ രൂപപ്പെടുത്തിയെന്ന് അദ്ദേഹം വിവരിക്കുന്നു.

ഞങ്ങള്‍ വാങ്ങിയ ഒരു കെട്ടിടമുണ്ട്. യിസ്രായേലില്‍ സുവിശേഷം പങ്കിടാന്‍ കഴിയാത്തതുപോലെ, യിസ്രായേലില്‍ മിഷണറിമാരാകാന്‍ കഴിയാത്തതുപോലെ ഈ കെട്ടിടം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. അതിനാല്‍ അവര്‍ സാദ്ധ്യമായ വിധത്തില്‍ തടയാന്‍ ശ്രമിക്കുകയാണ്. പാസ്റ്റര്‍ പറയുന്നു.

ഞങ്ങള്‍ക്ക് ശാരീരിക പീഢനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ ഞങ്ങളുടെ ആരാധനാലയത്തിന്റെ വാതിലില്‍ വന്നു ബഹളം വയ്ക്കുന്നു.

തീവ്ര യാഥാസ്ഥിക യഹൂദ മന്ത്രിമാരുടെ സ്വാധീനം മൂലം 2023 ജനുവരിയില്‍ ക്രിസ്ത്യന്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഒരു ബില്‍ പാസ്സാക്കുന്നതിലേക്ക് നയിച്ചു. ഒടുവില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ബില്‍ തടയുകയാണ് ചെയ്തത്.

എന്നിരുന്നാലും യിസ്രായേലില്‍ യഹൂദ മതത്തില്‍നിന്നും യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച മിശിഹൈക യഹൂദര്‍ ശുശ്രൂഷകളില്‍ നിയമപരവും സാംസ്ക്കാരികവുമായി വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.