ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

Breaking News India

ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

ന്യൂഡെല്‍ഹി: ഭൂമി സംബന്ധമായ രേഖകള്‍ ഇനി വീട്ടില്‍ ഇരുന്ന് ഡൌണ്‍ലോഡ് ചെയ്യാം.

കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളിലെ പൌരന്മാര്‍ക്ക് നിമസാധുതകളുള്ള ഡിജിറ്റല്‍ ഭൂരേഖകള്‍ വീട്ടിലിരുന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ദേശീയ ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.

ഇതോടെ 406 ജില്ലകളിലെ ബാങ്കുകള്‍ക്ക് പണയ ഇടപാടുകള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ ഈ സൌകര്യം സഹായിക്കും.

ഇത് വായ്പാ നടപടികള്‍ വേഗത്തിലാക്കാനും സഹായിക്കും.

കേരളം, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഭൂരേഖകളാണ് ഓണ്‍ലൈനായി പരിശോധിക്കാന്‍ സാധിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.