ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ

ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ

Obituary

ബിൻസി റോബിൻ വർഗീസ് (41) കർതൃസന്നിധിയിൽ
സൂറത്തിലെ മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ ചെങ്ങന്നൂർ, പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി.

നാസിക്കിൽ നിന്ന് സൂററ്റിലേക്കുള്ള യാത്രയിലാണ് മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ബിൻസി, പാണ്ടനാട് മേടയിൽ ടൈറ്റസ് പരേതയായ പൊന്നമ്മ ദമ്പതികളുടെ മകളാണ്.

ഭൗതീക ശരീരം നാട്ടിൽ കൊണ്ടുവന്ന് പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.