ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയ 87 കാരി വാര്‍ഷികം ആഘോഷിക്കുന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയ 87 കാരി വാര്‍ഷികം ആഘോഷിക്കുന്നു

Breaking News Europe

ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയ 87 കാരി വാര്‍ഷികം ആഘോഷിക്കുന്നു

ലിവര്‍പൂള്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സണ്ടേസ്കൂള്‍ അദ്ധ്യാപനം നടത്തിയതായി ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം പിടിച്ച 87-കാരി 75-മത്തെ വാര്‍ഷികം ആഘോഷിക്കുന്നു.

യു.കെ.യിലെ ലിവര്‍പൂളിലെ ഐഗബര്‍ത്തിലെ സെന്റ് ആന്‍സി ചര്‍ച്ചിലെ അംഗമായ പാം നോള്‍സ് ആണ് ഈ അപൂര്‍വ്വ ബഹുമതിക്കുടമ. 1951-ല്‍ 15 വയസ്സുള്ളപ്പോള്‍ സെന്റ് ആന്‍സിലെ കുട്ടികളെ ബൈബിള്‍ കഥകള്‍ പഠിപ്പിക്കാന്‍ തുടങ്ങി.

സെന്റ് ആന്‍സ് പള്ളി എനിക്ക് ഒരു ലോകം തന്നെയാണ്. ഞാന്‍ അവിടെ സ്നാനമേറ്റു. വിവാഹിതയായി അതേ ചര്‍ച്ചില്‍വച്ച് എന്റെ പരേതനായ ഭര്‍ത്താവിനോടൊപ്പം എന്റെ 61-മത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചു. എന്റെ വിളി എപ്പോഴും സെന്റ് ആന്‍സിലേക്കാണ്.

എനിക്ക് ചര്‍ച്ച് വളരെ ഇഷ്ടമാണ്. നോള്‍സ് പറയുന്നു.

വര്‍ഷങ്ങളായി സണ്ടേസ്കൂളിന്റെ ഫോര്‍മാറ്റ് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഓരോ തലമുറയും ഓരോ ഫോര്‍മാറ്റും ബൈബിള്‍ കഥയും ആസ്വദിക്കുന്നു.

യേശുവിന്റെ ജനനം, യോന, ഏദന്‍ തോട്ടം എന്നിവ കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായി വിവരിക്കുന്നു. ഇപ്പോള്‍ ഈ അദ്ധ്യാപനം തുടരുന്നത് നിര്‍ത്തുവാന്‍ എനിക്ക് ഉദ്ദേശ്യമില്ല. എനിക്ക് ഇപ്പോഴും ധാരാളം ഊര്‍ജ്ജമുണ്ട്.

ഞാന്‍ തുടങ്ങിയപ്പോഴുള്ളതുപോലെ ഇപ്പോഴും ഞാന്‍ അതില്‍ ആവേശഭരിതയാണ്. നോള്‍സ് വ്യക്തമാക്കുന്നു. നോള്‍സിന് കുട്ടികളില്‍നിന്ന് കത്തുകള്‍ ലഭിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.