പാസ്റ്റർമാർ രാഷ്ട്രീയം പ്രസംഗിക്കുകയും, രാഷ്ട്രീയക്കാർ ആത്മീയം പ്രസംഗിക്കുകയും ചെയ്യുവാൻ തുടങ്ങി സഭയുടെ ദർശനത്തിൽ നിന്ന് ദൈവസഭ ഒരിക്കലും പുറകോട്ട് പോകരുത്" - പാസ്റ്റർ പി സി ചെറിയാൻ.

പാസ്റ്റർമാർ രാഷ്ട്രീയം പ്രസംഗിക്കുകയും, രാഷ്ട്രീയക്കാർ ആത്മീയം പ്രസംഗിക്കുകയും ചെയ്യുവാൻ തുടങ്ങി സഭയുടെ ദർശനത്തിൽ നിന്ന് ദൈവസഭ ഒരിക്കലും പുറകോട്ട് പോകരുത്” – പാസ്റ്റർ പി സി ചെറിയാൻ.

Kerala

പാസ്റ്റർമാർ രാഷ്ട്രീയം പ്രസംഗിക്കുകയും, രാഷ്ട്രീയക്കാർ ആത്മീയം പ്രസംഗിക്കുകയും ചെയ്യുവാൻ തുടങ്ങി സഭയുടെ ദർശനത്തിൽ നിന്ന് ദൈവസഭ ഒരിക്കലും പുറകോട്ട് പോകരുത്” – പാസ്റ്റർ പി സി ചെറിയാൻ.

തിരുവല്ല : പാസ്റ്റർമാർ രാഷ്ട്രീയം പ്രസംഗിക്കുകയും, രാഷ്ട്രീയക്കാർ ആത്മീയം പ്രസംഗിക്കുകയും ചെയ്യുവാൻ തുടങ്ങുന്ന ഒരു വല്ലാത്ത കാലഘട്ടത്തിൽ കൂടി ദൈവ സഭ ഇന്ന് കടന്ന് പോകുമ്പോൾ സഭയുടെ ദർശനത്തിൽ നിന്ന് ദൈവസഭ ഒരിക്കലും പുറകോട്ട് പോകരുത്” – പാസ്റ്റർ പി സി ചെറിയാൻ.

കാലം മുന്നോട്ട് പോയപ്പോൾ ദൈവസഭയുടെ ദർശനങ്ങൾ ഒക്കെ മാറിയിട്ട് ഇപ്പോൾ പാസ്റ്റർമാർ രാഷ്ട്രീയം പ്രസംഗിക്കുകയും, രാഷ്ട്രീയക്കാർ ആത്മീയം പ്രസംഗിക്കുകയും ചെയ്യുവാൻ തുടങ്ങുന്ന വല്ലാത്ത ഒരു കാലഘട്ടത്തിൽ കൂടി ദൈവസഭ കടന്ന് പോകുമ്പോൾ നമ്മുടെ ആത്മ മണവാളനായ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു അവിടുത്തെ മടങ്ങി വരവിൽ ഒരു മന്ത്രിയെയോ, എം എൽ എ യോ, എം പി യെയോ, പഞ്ചായത്ത്‌ പ്രസിഡന്റിനെയോ, പഞ്ചായത്ത്‌ മെമ്പറെയോ ചേർക്കുവാനല്ല വരുന്നത്, പിന്നെയോ കറ, ചുളുക്കം, വാട്ടം, മാലിന്യം എന്നിവ ഇല്ലാത്തത്തും, വിശുദ്ധിയും, വേർപാടുമുള്ള അവിടുത്തെ ഉത്തമമായ നിർമ്മല കന്യകയായ സഭയായ കാന്തയായ മണവാട്ടിയെ ചേർക്കുവാൻ വേഗത്തിൽ മടങ്ങി വരുമ്പോൾ നാം ആരും കൈവിടപ്പെട്ട് പോകാതിരിപ്പാൻ ദൈവസഭയുടെ ദർശനത്തിൽ നിന്നും സഭ ഒരിക്കലും പുറകോട്ട് പോകരുത്.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ പി സി ചെറിയാൻ തിരുവല്ലയിൽ വച്ച് നടക്കുന്ന 103 മത് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവെൻഷന്റെ രണ്ടാം ദിനമായ ജനുവരി 20 ചൊവ്വാഴ്ച്ച വൈകിട്ട് പ്രസംഗിച്ച ഈ അനുഗ്രഹിക്കപ്പെട്ട ചെറു ദൈവിക സന്ദേശം ഒന്ന് കേൾക്കുക.

2 കൊരിന്ത്യർ 11 : 2 – 3 (വിശുദ്ധ ബൈബിൾ)
ഞാൻ നിങ്ങളെ കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു ; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിർമ്മല കന്യകയായി ഏല്പിപ്പാൻ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു.

എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചത് പോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

Full Vidio https://www.facebook.com/share/v/1H5q3c7b8S/

(വീഡിയോ കടപ്പാട് : Zion Media Global)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.