കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം

കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം

Breaking News India

കര്‍ണാടകയില്‍ സാമ്പത്തിക നേട്ടത്തിനായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം

കര്‍ണാടകയില്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം. സാമ്പത്തിക നേട്ടത്തിനായാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമിച്ചത്. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് കുഞ്ഞിനെ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപെടുത്തി.

സംഭവത്തില്‍ പോലീസ് കേസെടുത്തു. ബംഗളുരു ഹോവക്കോട്ടയിലെ ഡുളിബെല്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലാണ് കുഞ്ഞിനെ ബലി നല്‍കാന്‍ ശ്രമം നടന്നത്.

പൌര്‍ണമി നാളില്‍ കഴിഞ്ഞ ദിവസം ബലി നല്‍കാനായിരുന്നു പദ്ധതി. ഇതിനായി 8 മാസം പ്രായമുള്ള കുഞ്ഞിനെ വിലകൊടുത്തു വാങ്ങി. നാട്ടുകാര്‍ക്ക് തോന്നിയ സംശയമാണ് കുഞ്ഞിനെ ജീവിക്കാന്‍ സഹായിച്ചത്.

പതിവില്ലാത്ത പെരുമാറ്റങ്ങളും കരച്ചിലും കേട്ട അയല്‍വാസികള്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിവരം നല്‍കി. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ എത്തി. പരിശോധനയില്‍ ബലിത്തറ വരെ ഒരുക്കിയിരുന്നു.

മാത്രമല്ല വീട്ടിനുള്ളില്‍ കുഴി വരെ എടുത്തിരുന്നു. ബലിക്കുശേഷം മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിടാനായിരുന്നു പദ്ധതി. സെയ്ദ് ഇമ്രാനെ വിശദമായി ചോദ്യം ചെയ്തു തുടങ്ങി.
കുഞ്ഞിനെ എവിടെനിന്നു വാങ്ങിയെന്നതടക്കം ചോദിച്ചറിയാനുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.