ആഗോളതലത്തില്‍ സമുദ്ര നിരപ്പ് ഒരു മീറ്റര്‍ വരെ ഉയരും
മിയാമി: അടുത്ത 200 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ സമുദ്ര നിരപ്പ് ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്ന് നാസ. ഏറ്റവും പുതില സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ശാസ്ത്രജ്ഞര്‍ നല്കുന്ന വിശദീകരണം.
സമുദ്ര നിരപ്പ് ഉയരുന്നത് ചില പെസഫിക് ദ്വീപ് രാജ്യങ്ങളേയും താഴ്ന്ന നിരപ്പിലുള്ള ഫ്ളോറിഡ പോലുള്ള ചില യു.എസ്. സംസ്ഥാനങ്ങളേയും, ടോക്കിയോ, സിംഗപ്പൂര്‍ പോലുള്ള ലോക നഗരങ്ങളേയും ഇല്ലാതാക്കും.
ഈ സ്ഥലങ്ങള്‍ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമായേക്കാമെന്നു നാസയുടെ ഭൌമശാസ്ത്ര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമുദ്ര നിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ദൂരത്തിനുള്ളില്‍ കഴിയുന്ന 150 ദശലക്ഷം തീരദേശവാസികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്.
ആയതിനാല്‍ ഏഷ്യക്കാര്ക്കായിരിക്കും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരികയെന്നും നാസ പറയുന്നു. ഗ്രീന്‍ ലാന്‍ഡിലെയും, അന്റാര്‍ട്ടിക്കയിലെയും മഞ്ഞു പാളികള്‍ വളരെ വേഗത്തില്‍ ഉരുകുന്നതാണ് സമുദ്ര നിരപ്പ് ഉയരുന്നതിനുള്ള പ്രധാ കാരണം.

