ആമസോണ്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 14.500 പേര് സ്നാനമേറ്റു
റിയോഡിജനിറോ: ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ ബ്രസീല്‍ ഒരു കത്തോലിക്കാ ഭൂരിപക്ഷ നാടാണ്. ഇവിടെ ഇപ്പോള്‍ ഉണര്‍വ്വിന്റെ അഗ്നി പടരുകയാണ്. സുവിശേഷ വിഹിത സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളും വളരെയേറെ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
തെക്കേ അമേരിക്കയില്‍ 6 ദശലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനം വടക്കു പടിഞ്ഞാറന്‍ ബ്രസ്സീലിലാണ്.
നിലവില്‍ ഇവിടെ താമസിക്കുന്ന ഏകദേശം 30 ദശലക്ഷം ആമസോണിയക്കാര് അഭൂതപൂര്‍വ്വമായ സുവിശേഷ പുനരുജ്ജീവനം അനുഭവിക്കുകയാണ്. ദൈവമാണ് എനിക്ക് എല്ലാം.
ദൈവമാണ് എന്റെ പിതാവ്. യേശുവില്ലാതെ ഞാന്‍ ഒന്നുമല്ല. ഒരു കത്തോലിക്കക്കാരനായി ജനിച്ചു വളര്‍ന്ന് പെന്തക്കോസ്ത് അനുഭവത്തിലേക്ക കടന്നുവന്ന റാമോസ് പറയുന്നു.
ബ്രസ്സീലിന്റെ വടക്കന്‍ ഭഗത്തുള്ള ആമസോണ്‍ നദി നൂറുകണക്കിനു ചെറിയ പോഷക നദികളാല്‍ നിറഞ്ഞിരിക്കുന്നു. അവ കാട്ടിലൂടെ വിവിധ ഭാഗങ്ങളിലേക്ക് പിരിഞ്ഞ് ഒഴുകുന്നു.
വര്‍ഷങ്ങളായി സുവിശേഷ വിഹിത പെന്തക്കോസ്ത് ക്രിസ്ത്യാനികള്‍ ആമസോണിയന്‍ ജനതയിലേക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാനായി ഈ നദികളിലൂടെയും പാതകളിലൂടെയും സഞ്ചരിച്ചു വരികയാണ്.
ആമസോണിലെ ആദ്യത്തെ ഫോര്‍സ്ക്വയര്‍ ചര്‍ച്ചുകളില്‍ ഒന്നു സ്ഥാപിക്കാന്‍ ബെലേം ഫോര്‍സ്ക്വയര്‍ ചര്‍ച്ചിലെ പാസ്റ്ററായ ജോസു ബെങ്സണ് പറഞ്ഞു.
ഇന്ന് ഈ മേഖലകളില്‍ മാത്രം 3200 ഫോര്‍സ്ക്വയര്‍ സഭകള്‍ ഉടലെടുത്തു. കഴിഞ്ഞ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ഞങ്ങള്‍ 14,400 പേരെ സ്നാനപ്പെടുത്തി. ഈ വര്‍ഷത്തെ ഞങ്ങളുടെ ലക്ഷ്യം 30,000 ത്തിലധികം ആളുകളെ സ്നാനപ്പെടുത്തണം എന്നതാണ് ബെങ്സണ് പറയുന്നു.

