പീഢനത്തെ അതിജീവിക്കുവാന്‍ ഇറാക്ക് ക്രൈസ്തവര്‍ കമ്മിറ്റി ഉണ്ടാക്കുന്നു

Breaking News Middle East

പീഢനത്തെ അതിജീവിക്കുവാന്‍ ഇറാക്ക് ക്രൈസ്തവര്‍ കമ്മിറ്റി ഉണ്ടാക്കുന്നു
ബാഗ്ദാദ്: ഇറാക്കില്‍ ക്രൈസ്തവര്‍ സമീപ കാലത്ത് നേരിടുന്ന വലിയ പ്രതിസന്ധികളെ അതിജീവിക്കുവാനായി ക്രൈസ്തവര്‍ കമ്മിറ്റി രൂപീകരിക്കുന്നു.

 

2003 മുതല്‍ ഇറാക്കില്‍ ക്രൈസ്തവര്‍ വലിയ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാനായി രാജ്യത്ത് വലിയ ഒരു ക്രൈസ്തവ കമ്മിറ്റി രൂപീകരിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ പ്രേരംഭ നടപടിയായി ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ ‍-അബാദി ഔദ്യോഗികമായ അംഗീകാരം നല്‍കിക്കഴിഞ്ഞു.

 

2003 വരെ രാജ്യത്ത് 1.5 മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടായിരുന്നു. ഇന്ന് വെറും രണ്ട് ലക്ഷം മാത്രമായി ചുരുങ്ങി. രണ്ട് വര്‍ഷം മുമ്പ് ഐ.എസ്. ഭീകരര്‍ തുടങ്ങിവെച്ച അതിക്രമങ്ങളിലും അരാജകത്വത്തിലും ഭയന്ന് ബാക്കിയുള്ളവര്‍ എല്ലാം വിദേശ രാജ്യങ്ങളില്‍ അഭയം തേടിയതായിരുന്നു കാരണം.

 

ഇക്കാലയളവില്‍ ഇറാക്കില്‍ ക്രൈസ്തവര്‍ക്കെതിരായി 7,000 വലിയ ആക്രമണ കേസുകള്‍ ഉണ്ടായി. തട്ടിക്കൊണ്ടുപോകല്‍ ‍, മോഷണം, കൊലപാതകം എന്നിവയ്ക്ക് നിരവധി ക്രൈസ്തവര്‍ ഇരകളായി. രാജ്യത്തെ പൌരാണിക ജനവിഭാഗമായ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുവാനായി ഭീകരര്‍ ശ്രമിച്ചു വരികയാണ്.

 

രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവരുവാനും, എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനുമാണ് ക്രൈസ്തവ കമ്മിറ്റി രൂപീകരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.