ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ 2.3 %, കേരളത്തില്‍ 18.38%
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതം അടിസ്ഥാനമാക്കിയുള്ള സെന്‍സസ് പുറത്തുവിട്ടു. കണക്കു പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121.09 കോടിയാണ്.
ഇതില്‍ 97 കോടി ഹിന്ദുക്കള്‍ , 17 കോടി മുസ്ളീങ്ങള്‍ , 2.78 കോടി ക്രിസ്ത്യാനികള്‍ എന്നിങ്ങനെയാണ്. ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ 79.8%, മുസ്ളീങ്ങള്‍ 14.2%, ക്രിസ്ത്യാനികള്‍ 2.3 % ആണ്. മറ്റ് മതസ്തരായ സിഖുകാര്‍ 2.08 കോടി, ബുദ്ധമതക്കാര്‍ 0.84 കോടി, ജൈനര്‍ 0.45 കോടി, മറ്റു മതക്കാര്‍ 0.79 കോടി എന്നീ ക്രമത്തിലാണ് വളര്‍ച്ചാ നിരക്ക്.
ഹിന്ദുക്കളില്‍ 16.8 ശതമാനവും മുസ്ളീങ്ങളില്‍ 24.6 ശതമാനവും ക്രിസ്ത്യാനികളില്‍ 15 ശതമാനവുമാണ് വളര്‍ച്ചാ നിരക്ക്. 2011-ല്‍ തയ്യാറാക്കിയ വിവരങ്ങള്‍ സെന്‍സസ് രജിസ്ട്രാറാണ് പുറത്തു വിട്ടത്.
കേരളത്തിലെ ജനസംഖ്യ: ആകെ ജനസംഖ്യ 3.34 കോടി, ഹിന്ദുക്കള്‍ 54.73% (1,82,82,492 പേര് )
മുസ്ളീങ്ങള്‍ 26.56% (88,73,472 പേര് ), ക്രിസ്ത്യാനികള്‍ 18.38% (61,41,269 പേര് ), സിഖുകാര്‍ 3814 പേര് , ബുദ്ധമതക്കാര്‍ 4752 പേര് , ജൈനര്‍ 4489 പേര് , മറ്റു മതക്കാര്‍ 7618 പേര് , മതം പറയാത്തവര്‍ 88,155.

