കുവൈറ്റ് മത സഹിഷ്ണതയുടെയും സഹ വർത്തിത്വത്തിന്റെയും നാടാണ് എന്ന് പാസ്റ്ററും കുവൈത്തി പൗരനുമായ റവറന്റ് ഇമ്മാനുവൽ ഗരീബ് .
കുവൈറ്റ് മത സഹിഷ്ണതയുടെയും സഹ വർത്തിത്വത്തിന്റെയും നാടാണ് എന്ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ പാസ്റ്ററും കുവൈത്തി പൗരനുമായ റവറന്റ് ഇമ്മാനുവൽ ഗരീബ് അഭിപ്രായപ്പെട്ടു.
കുവൈറ്റ് സിറ്റി : ക്രിസ്തുമസ് വേളയിൽ കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഭരണ നേതൃത്വത്തിനും അയച്ച ആശംസ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം എടുത്ത് പറഞ്ഞത്. ലോകമെമ്പാടും സമാധാനവും നന്മയും അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ ഈ ആഘോഷം എന്നും അദ്ദേഹം ആശംസിച്ചു.
കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദിന്റെ സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികത്തിൽ, അദ്ദേഹത്തിന്റെ വിജയത്തിനും നന്മകൾക്കും വേണ്ടി പ്രാർഥിക്കുന്നു. “കർത്താവ് അദ്ദേഹത്തെയും കുവൈത്തിനെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
സ്ഥിരതയുടെയും സമൃദ്ധിയുടെയും പാതയിലൂടെ കുവൈത്തിനെ നയിക്കാൻ അദ്ദേഹത്തിന് ശക്തി നൽകുകയും ചെയ്യട്ടെ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.”
ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്രിസ്മസ് മരങ്ങൾ സ്ഥാപിക്കാൻ ഹോട്ടലുകൾക്ക് അനുമതി നൽകിയ തീരുമാനത്തിന് ദൈവത്തിനും സർക്കാരിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
2025 ജൂൺ 30 ന് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതി വിവര കണക്കുകൾ പ്രകാരം സ്വദേശികളായ ക്രിസ്ത്യാനികളുടെ എണ്ണം 141 ആണെന്നും വിവിധ രാജ്യക്കാരായ ഏകദേശം 800,000 ത്തോളം ക്രിസ്ത്യാനികൾ രാജ്യത്ത് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


