ഈ വര്‍ഷം 2,44,000 ത്തിലധികം ബൈബിളുകള്‍ വിതരണം ചെയ്തതായി എഫ്സിഎ
അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ അത്ലറ്റ്സ് ഈ വര്‍ഷം 2,44,000 ത്തിലധികം ബൈബിളുകള്‍ വിതരണം ചെയ്തു. വിവിധ രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയും കൂട്ടായ്മകളിലൂടെയുമാണ് 2,44,000 ബൈബിളുകള്‍ വിതരണം ചെയ്തതെന്ന് എഫ്സിഎ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഇത് 2,19,000 ആയിരുന്നു. യു.എസിലും മറ്റ് 68 രാജ്യങ്ങളിലുടനീളമുള്ള എഫ്സിഎ ചാപ്റ്ററുകള്‍ വഴിയാണ് വിതരണം നടത്തിയതെന്ന് എഫ്സിഎ വക്താവ് പറഞ്ഞു. ലോകമെമ്പാടുമായി നടന്ന 900ത്തിലധികം എഫ്സിഎ ക്യാമ്പുകളും 23,000ത്തിലധികം ഹഡില്‍ ഗ്രൂപ്പുകളും ഏകദേശം 400 എഫ്സിഎ സ്പോര്‍ട്സ് ക്ളബ് ടീമുകളുമാണ് ഈ സുപ്രധാന നേട്ടത്തിലെ പ്രധാന ഘടകം.
എഫ്സിഎ മിനിസ്ട്രി പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ കോളേജുകള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, ഓഫ് ക്യാമ്പസ് ലീഗുകളിലും ക്ളബ്ബുകളിലും പരമ്പരാഗത സ്പോര്‍ട്സ് ഔട്ട്ഡോര്‍ എന്നീ മേഖലകളിലുടനീളമാണ് വിതരണം ചെയ്തത്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ വിതരണക്കാരില്‍ ഒന്നാണ് എഫ്സിഎ. എഫ്സിഎ പ്രസിഡന്റും സിഇഒയുമായ ഷെയ്ന് വില്യംസണ് പറഞ്ഞു.
മത്തായിയുടെ സുവിശേഷം 28:18-20 ലെ മഹത്തായ കമ്മീഷന് നമ്മളെ ഏകീകരിക്കുക മാത്രമല്ല സന്ദേശം കേള്‍ക്കുന്ന എല്ലാവരെയും അനുസരിക്കാന്‍ പഠിപ്പിക്കാനും അത് നമ്മോട് പറയുന്നു.
യു.എസിലെ മിഷൌറി സ്റ്റേറ്റിലെ കാന്ഡാസ് സിറ്റിയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്സിഎ കഴിഞ്ഞ 71 വര്‍ഷമായി ബൈബിള്‍ വിതരണ ശുശ്രൂഷ ചെയ്തു വരുന്നു.

