മറ്റാരേക്കാളും താന്‍ സൃഷ്ടാവിനെ ബഹുമാനിക്കുന്നു: എലോണ്‍ മസ്ക്

മറ്റാരേക്കാളും താന്‍ സൃഷ്ടാവിനെ ബഹുമാനിക്കുന്നു: എലോണ്‍ മസ്ക്

Breaking News Top News

മറ്റാരേക്കാളും താന്‍ സൃഷ്ടാവിനെ ബഹുമാനിക്കുന്നു: എലോണ്‍ മസ്ക്
താന്‍ ഏറ്റവും ബഹൂമാനിക്കുന്ന വ്യക്തിയായി സൃഷ്ടാവിനെ വിശേഷിപ്പിച്ചുകൊണ്ട് ലോക കോടീശ്വരന്‍ എലോണ്‍ മസ്ക് ഒരിക്കല്‍ക്കൂടി തന്നെ ദൈവത്തിലുള്ള വിശ്വാസം ഉറപ്പിച്ചു. തന്റെ സ്ഥാനത്തെക്കുറിച്ച് ദി കാറ്റി മില്യണ്‍ പോഡ്കാസ്റ്റില്‍ ചോദിച്ചപ്പോള്‍ ദൈവമാണ് സൃഷ്ടാവ് എന്നു മസ്ക് പറഞ്ഞു.

എന്നാല്‍ നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലല്ലോ അല്ലേ? എന്ന് ആതിഥേയന്‍ ചോദിക്കുകയുണ്ടായി. ശരി, ഈ പ്രപഞ്ചം എന്തോ ഒന്നില്‍ നിന്നാണ് ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ക്ക് വ്യത്യസ്ത ലേബലുകള്‍ ഉണ്ട്.

അദ്ദേഹം മറുപടി നല്‍കി. മില്ലര്‍ ഉപദേശകനും വക്താവുമായിരുന്ന, ഇപ്പോള്‍ പിരിച്ചുവിട്ട ഗവണ്മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്ന ടെസ്ളയുടെയും സ്പെയ്സ് എക്സിന്റെയും സ്ഥാപകനും സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സിന്റെ ഉടമയുമായ അദ്ദേഹം മുമ്പ് യേശുവിന്റെ പഠിപ്പിക്കലുകളെ പിന്തുണച്ചിരുന്നുവെങ്കിലും ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് വിശേഷിപ്പിച്ചിരുന്നില്ല.

പിന്നീട് മറ്റൊരു അഭിമുഖത്തില്‍ താന്‍ ഒരു സാംസ്ക്കാരിക ക്രിസ്ത്യാനിയെന്നു വിശേഷിപ്പിക്കുകയും താന്‍ ഒരു ആംഗ്ളിക്കന്‍ ആയി വളര്‍ന്ന് സ്നാനമേറ്റതായി വിശദീകരിക്കുകയും ചെയ്തിരുന്നു.

യേശുവിന്റെ പഠിപ്പിക്കലുകള്‍ നല്ലതും ജ്ഞാനപൂര്‍ണ്ണവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു. ഈ അടുത്തിടെ കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ വിധവയായ എറിക്ക കിര്‍ക്കിന്റെ സന്ദേശം പോസ്റ്റു ചെയ്യുന്നതിനിടയില്‍ മസ്ക് തന്റെ അനുയായികളെ പള്ളികളില്‍ പോകാന്‍ പ്രോത്സാഹിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.