ഹമാസ് കൂട്ടക്കൊലയ്ക്ക് തലേദിവസം യിസ്രായേല്‍ യൂണിറ്റിനു വിവരം ലഭിക്കുന്നു; പക്ഷെ ജാഗ്രത പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്
2023 ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ കടന്നു കയറി കൂട്ടക്കൊല നടത്തിയതിന്റെ തലേദിവസം വടക്കന്‍ ഗാസയിലെ ഒരു പ്രധാന ആയുധ ഘടകം സജീവമാകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് യാര്‍ക്കോണ്‍ ബേസിലെ യൂണിറ്റ് 8200-ല്‍ എത്തിയതായി ചാനല്‍ 12 ന്യൂസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഹമാസ് തീവ്രവാദികള്‍ നടത്തുന്ന സൌകര്യങ്ങള്‍ പൊളിച്ചുമാറ്റി അസാധാരണമായ രീതിയില്‍ പ്രദേശത്ത് ചുറ്റിസഞ്ചരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സാധാരണ നടപടി ക്രമങ്ങള്‍ പ്രകാരം അത്തരമൊരു മുന്നറിയിപ്പ് മുഴുവന്‍ മേഖലയിലും ഉടനടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതായിരുന്നു.
എന്നിരുന്നാലും യൂണിറ്റ് 8200 ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ഫോണിലൂടെ കൈമാറേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയും പകരം ഇമെയില്‍ വഴി മാത്രം സന്ദേശം അയയ്ക്കുകയാണുണ്ടായത്. സിംചാറ്റ് തോറ അവധി ദിനത്തിന്റെ തലേന്ന് വെള്ളിയാഴ്ച സന്ദേശം ലഭിച്ചതിനാല്‍ ഗാസ ഡിവിഷനിലെ ആരും ഇമെയില്‍ ഇന്‍ബോക്സ് തുറന്നില്ല.
അതിനാല്‍ നിര്‍ണായക വിവരങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയിലാണ് മുന്നറിയിപ്പ് ലഭിച്ചത്. രാത്രിയില്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്ന സൂചനകള്‍ ഉയര്‍ന്നു വന്നു.
എന്നാല്‍ നേരത്തെ നല്കിയ മുന്നറിയിപ്പിനെക്കുറിച്ച് അവബോധം ഇല്ലാതെ സംഭവങ്ങളെ അടിയന്തിര പ്രവര്‍ത്തന ഭീഷണിയായി കണക്കാക്കിയില്ല. ഗാസ ഡിവിഷനിലെ ഇന്റലിജന്‍സ് ഓഫീസറായിരുന്ന ലെഫ്റ്റനന്റ് കേണല്‍ എ പിന്നീട് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ പിരിച്ചു വിട്ടപ്പോള്‍ അദ്ദേഹത്തിനു വിവരം ലഭിച്ചു. പക്ഷെ അത് ഒരു പ്രധാന പ്രവര്‍ത്തന നടപടിയല്ല.
മറിച്ച് ഹമാസ് ശക്തിപ്രകടനം മാത്രമായിട്ടാണ് കരുതിയത്. ഈ വിഷയം മുതിര്‍ന്ന കമാന്‍ഡില്‍ എത്തിയതുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസും നിരവധി പലസ്തീന് തീവ്രവാദികളും തെക്കന്‍ യിസ്രായേലിന്റെ ഗാസ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ 1200 -ലധികം യിസ്രായേലികള്‍ കൊല്ലപ്പെട്ടു.
251 പേര് ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ടു. ഇതിനു പ്രത്യാക്രമണത്തില്‍ ഗാസയില്‍ ഏകദേശം 69,500 പേര് കൊല്ലപ്പെട്ടു.

