ന്യുയോര്‍ക്കില്‍ യഹൂദ സ്കൂള്‍ കുട്ടികളെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച നിയോ-നാസി കുറ്റക്കാരന്‍
ജോര്ജ്ജിയന്കാരനായ കശാപ്പു കമാന്‍ഡര്‍ എന്നറിയപ്പെടുന്ന ഒരു നവ-നാസി ന്യുയോര്‍ക്ക് നഗരത്തിലെ യഹൂദ സ്കൂള്‍ കുട്ടികള്‍ക്ക് വിഷം കൊടുത്തു കരൊല്ലാന് ഗൂഢാലോചന നടത്തിയതില്‍ തിങ്കളാഴ്ച കുറ്റസമ്മതം നടത്തി.
വിദ്വേഷ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനും മാരക വിഷമായ റിസിനും നിര്മ്മിക്കതാന് നിര്‍ദ്ദേശങ്ങള്‍ അയച്ചതിനും മൈക്കല്‍ ചിക്വിഷ്വിലി എന്ന 23 കാരനാണ് കുറ്റം സമ്മതിച്ചതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
ബ്രീക്ളിനിലെ യഹൂദ സ്കൂളുകളിലെ കുട്ടികള്‍ക്ക് വിഷം കലര്‍ന്ന മിഠായി വിതരണം ചെയ്യാനും ന്യൂനപക്ഷങ്ങള്‍ക്കെതിരായ മറ്റ് ആക്രമങ്ങള്‍ക്കും മൈക്കല്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
‘മിഷ്ക’ ‘മൈക്കല്‍’ ‘കമാന്‍ഡര്‍ ബുയ്യല്’ തുടങ്ങിയ അപരനാമങ്ങളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. പരമാവധി 40 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. മാര്‍ച്ചില്‍ ശിക്ഷ വിധിക്കും.
കേസില്‍ നിയമപാലകരുടെ പ്രവര്‍ത്തനം എണ്ണമറ്റ ജീവന് രക്ഷിച്ചു എന്ന് യു.എസ്. അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി പറഞ്ഞു. മൈക്കല്‍ മാനിയാക് മര്‍ഡര്‍ കള്‍ട്ട് അല്ലെങ്കില്‍ എംകെവൈ എന്നറിയപ്പെടുന്ന ഒരു വെളുത്ത മേധാവിത്വ തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായിരുന്നു.
യഹൂദര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു നവ-നാസി പ്രത്യയശാസ്ത്രം വച്ചു പുലര്‍ത്തുന്ന ഒരു അന്താരാഷ്ട്ര അക്രമാസക്ത തീവ്രവാദ ഗ്രൂപ്പാണിത്.
റഷ്യയിലും യുക്രൈനിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിന് യുഎസിലും മറ്റ് രാജ്യങ്ങളിലും അംഗങ്ങളുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
2023 നവംബറില്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ പുതുവത്സരാഘോഷത്തില്‍ സാന്താക്ളോസിന്റെ വേഷം ധരിച്ച ഒരു വ്യക്തി ന്യൂനപക്ഷങ്ങള്‍ക്ക് വിഷം കലര്‍ന്ന മിഠായി വിതരണം ചെയ്യുമെന്ന് കരുതിയിരുന്ന ഒരു കൂട്ട ആക്രമണം നടത്താന്‍ മൈക്കില്‍ നിര്‍ദ്ദേശിച്ചിരുന്നു.
2022 മുതല്‍ ഇയാള്‍ വിവിധ ആക്രമണ പദ്ധതികള്‍ക്ക് ആസൂത്രകനായിരുന്നുവെന്നും കണ്ടെത്തി.

