ആഗോള പട്ടിണിക്ക് പ്രതിവിധി: സൈനിക ചിലവിന്റെ ഒരു ശതമാനം മാത്രം മതിയെന്ന് റിപ്പോര്‍ട്ട്

ആഗോള പട്ടിണിക്ക് പ്രതിവിധി: സൈനിക ചിലവിന്റെ ഒരു ശതമാനം മാത്രം മതിയെന്ന് റിപ്പോര്‍ട്ട്

Breaking News Top News

ആഗോള പട്ടിണിക്ക് പ്രതിവിധി: സൈനിക ചിലവിന്റെ ഒരു ശതമാനം മാത്രം മതിയെന്ന് റിപ്പോര്‍ട്ട്

മനുഷ്യവര്‍ഗ്ഗത്തിന്റെ എക്കാലത്തെയും ശാപമായ ആഗോള പട്ടിണി പൂര്‍ണമായി അവസാനിപ്പിക്കുന്നതിന് ലോകരാജ്യങ്ങളുടെ സൈനിക ചിലവിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം മതിയെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ളിയുഎഫ് പി) പുറത്തുവിട്ട റിപ്പേര്‍ട്ടില്‍ പറയുന്നു.

ഈ പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് 2026 ആകുമ്പോഴേക്കും 318 ദശലക്ഷം ആളുകള്‍ കടുത്തപട്ടിണി നേരിടുമെന്ന് ഡബ്ളിയുഎഫ് പി പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ളോബല്‍ ഔട്ട്ലുക്ക് റിപ്പോര്‍ട്ട് മുന്നറിയിപ്പ നല്‍കുന്നു.

ലോകമെമ്പാടുമുള്ള 41 ദശലക്ഷം ആളുകള്‍ നിലവില്‍ അടിയന്തിരാവസ്ഥയിലോ അതിലും മോശമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലോ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അനുസരിച്ച് 2030-ഓടെ പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പ്രതിവര്‍ഷം 93 ബില്യണ്‍ ഡോളര്‍ മാത്രമാണ് ആവശ്യമായിട്ടുള്ളത്.

കഴിഞ്ഞ ദശകത്തില്‍ ലോക രാജ്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചിലവഴിച്ച 21.9 ട്രില്യണ്‍ ഡോളറിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രം തുക വിനിയോഗിച്ചാല്‍ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള പട്ടിണിക്ക് കാരണമാകുന്ന പ്രധാന ഘടകം സംഘര്‍ഷങ്ങളാണ് ഏകദേശം 69 ശതമാനം പട്ടിണിക്കും കാരണം ഇതുതന്നെ.

ഇതോടൊപ്പം കാലാവസ്ഥാ ആഘാതങ്ങള്‍, വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റുകള്‍ എന്നിവയും പ്രതിസന്ധി രൂക്ഷമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.